Kerala

ബന്ധുവിനെ തലയ്ക്കടിച്ചു കൊന്ന കേസ്; അഭിഭാഷകന് ജീവപര്യന്തം തടവുശിക്ഷ

കൊലപാതക കേസിൽ അഭിഭാഷകന് ജീവപര്യന്തം തടവുശിക്ഷ. ആലപ്പുഴ മണ്ണഞ്ചേരി പഞ്ചായത്ത് വരകാടിവെളി കോളനി സ്വദേശി മഹേഷിനെയാണ് ആലപ്പുഴ അഡീഷണൽ ജില്ലാ കോടതി ശിക്ഷിച്ചത്. വരകാടിവെളി സ്വദേശി സുദർശനനെ കൊലപ്പെടുത്തിയ കേസിലാണ് വിധി

2020 ഒക്ടോബർ 29നാണ് കൊലപാതകം നടക്കുന്നത്. സർക്കാർ പുറമ്പോക്ക് ഭൂമി കയ്യേറി ഷെഡ് വെച്ചതിനെ ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഇരുമ്പ് വടി കൊണ്ട് സുദർശനെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു

മഹേഷും സുദർശനനും ബന്ധുക്കളാണ്. കൊലപാതകം നടക്കുമ്പോൾ അഭിഭാഷക വിദ്യാർഥിയായിരുന്ന മഹേഷ്, വിചാരണ സമയത്ത് കോഴിക്കോട് പ്രാക്ടീസ് തുടങ്ങുകയായിരുന്നു

Related Articles

Back to top button
error: Content is protected !!