Kerala

എൽഡിഎഫ് യോഗം ഇന്ന് എംഎൻ സ്മാരകത്തിൽ; വിവാദ വിഷയങ്ങൾ ചർച്ചയാകും

വിവാദ വിഷയങ്ങൾക്കിടെ എൽഡിഎഫ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. എലപ്പുള്ളിയിലെ മദ്യനിർമാണ ശാലയ്ക്ക് അനുമതി നൽകാനുള്ള തീരുമാനത്തേയും, കിഫ്ബി റോഡുകളിൽ യൂസർ ഫീ പിരിക്കാനുള്ള നീക്കത്തെയും സിപിഐ എതിർക്കും. കേന്ദ്ര ബജറ്റിൽ സംസ്ഥാനത്തോടുള്ള അവഗണനക്കെതിരായ സമരപരിപാടികളാണ് യോഗത്തിന്റെ മുഖ്യ അജണ്ട.

പാലക്കാട് എലപ്പുള്ളിയിലെ വൻകിട മദ്യനിർമ്മാണ ശാല, കിഫ്ബി യൂസർ ഫീ, സ്വകാര്യ സർവകലാശാലയ്ക്ക് അനുമതി നൽകൽ തുടങ്ങിയ വിവാദങ്ങൾക്കിടെയാണ് എൽഡിഎഫ് നേതൃയോഗം. ഉച്ചകഴിഞ്ഞ് 3.30ന് സിപിഐ ആസ്ഥാനമായ എം.എൻ സ്മാരകത്തിലാണ് യോഗം.

മദ്യനിർമാണശാല സംബന്ധിച്ച പാർട്ടി നിലപാട് സിപിഐ മുന്നണി യോഗത്തിൽ ഉന്നയിക്കും. വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ആർജെഡിയും കത്ത് നൽകിയിട്ടുണ്ട്. കിഫ്ബി റോഡുകളിൽ നിന്ന് യൂസർ ഫീ പിരിക്കാനുള്ള നിർദേശത്തിന് എതിരെയും എതിർപ്പ് ഉയരാൻ സാധ്യതയുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വിവാദ തീരുമാനങ്ങളിലേക്ക് സർക്കാർ കടക്കരുതെന്ന് സിപിഐ എക്‌സിക്യൂട്ടീവിൽ ഉയർന്ന അഭിപ്രായം.

 

Related Articles

Back to top button
error: Content is protected !!