Kerala

അർധ സംഘിയായ പിണറായിയുടെ സർട്ടിഫിക്കറ്റ് ലീഗിനും സാദിഖലി തങ്ങൾക്കും വേണ്ട: കെ എം ഷാജി

അർധസംഘിയായ പിണറായിയുടെ സർട്ടിഫിക്കറ്റ് ലീഗിനും സാദിഖലി തങ്ങൾക്കും വേണ്ടെന്ന് ലീഗ് നേതാവ് കെഎം ഷാജി. നരേന്ദ്രമോദിയും അമിത് ഷായും പറയുന്നതിന്റെ മലയാളം പരിഭാഷയാണ് പിണറായി വിജയൻ പറയുന്നത്

ബിജെപി സംസ്ഥാന പ്രസിഡന്റിന് വേണ്ടിയുള്ള തെരഞ്ഞെടുപ്പ് വരാൻ പോകുകയാണ്. അതിൽ പിണറായി വിജയൻ നോമിനേഷൻ നൽകിയാൽ സുന്ദരമായി അദ്ദേഹം ബിജെപിയുടെ പ്രസിഡന്റാകും. കെ സുരേന്ദ്രൻ ചെയ്യുന്ന ജോലിയാണ് പിണറായി ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്

യോഗി ആദിത്യനാഥ് ഉത്തർപ്രദേശിൽ എന്താണ് നടപ്പിലാക്കുന്നത് എന്ന് ചിന്തിക്കേണ്ട ആവശ്യമില്ല. പിണറായി വിജൻ എന്താണ് കേരളത്തിൽ നടപ്പിലാക്കുന്നതെന്ന് പരിശോധിച്ചാൽ മതിയെന്നും കെഎം ഷാജി പറഞ്ഞു

Related Articles

Back to top button
error: Content is protected !!