Saudi Arabia
ലീപ് 25ന് റിയാദില്‍ തുടക്കമായി
![](https://metrojournalonline.com/wp-content/uploads/2025/02/images11_copy_1440x960-780x470.avif)
റിയാദ്: സൗദി അറേബ്യന്‍ തലസ്ഥാനമായ റിയാദില്‍ ലീപ് 2025 ടെക് കോണ്‍ഫറന്‍സിന് തുടക്കമായി. രാജ്യത്തിന് 14.9 ബില്യണ്‍ യുഎസ് ഡോളറിന്റെ നിക്ഷേപം കോണ്‍ഫ്‌റന്‍സില്‍ വാഗ്ധാനം ചെയ്യപ്പെട്ടതായി അധികൃതര്‍ അറിയിച്ചു. റിയാദ് എക്‌സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററിലാണ് ഇന്നലെ ടെക് കോണ്‍ഫറന്‍സിന് തുടക്കമായിരിക്കുന്നത്.
ബുധനാഴ്ചവരെ നീണ്ടുനില്‍ക്കുന്ന നാലു ദിവസത്തെ കോണ്‍ഫറന്‍സ് സൗദി കമ്മ്യൂണിക്കേഷന്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രി അബ്ദുള്ള ഉദ്ഘാടനം ചെയ്തു. എഐ രംഗത്ത് സൗദിക്കുള്ള മികച്ച സാധ്യതയാണ് നിക്ഷേപ പ്രഖ്യാപനത്തിലൂടെ വ്യക്തമാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ടെക്് കോണ്‍ഫറന്‍സിന്റെ നാലാമത് എഡിഷനാണ് ആരംഭിച്ചിരിക്കുന്നത്.