Kerala

നിലമ്പൂരിൽ ഉപതെരഞ്ഞെടുപ്പിന് ഇടത് മുന്നണി തയ്യാർ; ഐസി ബാലകൃഷ്ണൻ രാജിവെക്കണമെന്നും എംവി ഗോവിന്ദൻ

നിലമ്പൂരിൽ ഉപതെരഞ്ഞെടുപ്പിന് ഇടത് മുന്നണി തയ്യാറെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. മണ്ഡലത്തിൽ സ്വതന്ത്രൻ വരുമോയെന്നൊക്കെ അപ്പോൾ നോക്കാമെന്നും എംവി ഗോവിന്ദൻ പറഞ്ഞു

പി ശശിയെ ശത്രുവായി പ്രഖ്യാപിച്ചതു കൊണ്ടാണ് പിവി അൻവർ അദ്ദേഹത്തിനെതിരെ നിരന്തരം ആരോപണം ഉന്നയിക്കുന്നത്. മാപ്പപേക്ഷയൊക്കെ എഴുതി യുഡിഎഫിൽ കയറാൻ തയ്യാറായി നിൽക്കുകയാണ് അൻവർ

എൻഎം വിജയന്റെ മരണത്തിൽ കടത്തിന്റെ ഉത്തരവാദിത്തം കോൺഗ്രസ് ഏറ്റൈടുക്കണം. ഐസി ബാലകൃഷ്ണൻ എംഎൽഎ സ്ഥാനം രാജിവെക്കണം. പുറത്തിറങ്ങാൻ പറ്റാത്തതിനാലാണ് എംഎൽഎ മാറി നിൽക്കുന്നതെന്നും എംവി ഗോവിന്ദൻ കുറ്റപ്പെടുത്തി.

Related Articles

Back to top button
error: Content is protected !!