Kerala
അൻവറിന്റെ ആരോപണങ്ങൾ തെറ്റാണെന്ന് തെളിഞ്ഞാൽ നിയമനടപടി വേണം; മുഖ്യമന്ത്രിക്ക് എഡിജിപിയുടെ കത്ത്
പിവി അൻവറിന്റെ ആരോപണങ്ങൾ തെറ്റാണെന്ന് കണ്ടെത്തിയാൽ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എഡിജിപി എംആർ അജിത് കുമാർ മുഖ്യമന്ത്രിക്ക് കത്ത് നൽകി. സർക്കാർ തന്നെ കോടതിയിൽ കേസ് ഫയൽ ചെയ്യണം. ആരോപണം തനിക്കും കുടുംബത്തിനും മാനഹാനി വരുത്തിയെന്നും കത്തിൽ പറയുന്നു
കോടതിയിൽ കേസ് ഫയൽ ചെയ്യണം. സെഷൻസ് കോടതിയിൽ സർക്കാരിന് തന്നെ കേസ് ഫയൽ ചെയ്യാമെന്നതടക്കം നിയമനടപടികളുടെ വിശദാംശങ്ങൾ കൂടി ഉൾപ്പെടുത്തിയാണ് കത്ത് നൽകിയിരിക്കുന്നത്. പിവി അൻവർ ഉന്നയിച്ച ആരോപണങ്ങളിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് കത്ത് നൽകിയത്
അതേസമയം എഡിജിപി എംആർ അജിത് കുമാറിന്റെ മൊഴിയെടുക്കാനുള്ള ശ്രമം അന്വേഷണ സംഘം ആരംഭിച്ചു. ഡിജിപി ഷെയ്ഖ് ദർവേസ് സാഹിബ് നേരിട്ടോ അന്വേഷണ സംഘത്തിലെ ഐജി സ്പർജൻ കുമാറോ ആയിരിക്കും മൊഴി രേഖപ്പെടുത്തുക