Kerala
പെരിന്തൽമണ്ണ മണ്ണാർമലയിൽ വീണ്ടും പുലിയിറങ്ങി; ദൃശ്യങ്ങൾ നാട്ടുകാർ സ്ഥാപിച്ച ക്യാമറയിൽ

മലപ്പുറം പെരിന്തൽമണ്ണ മണ്ണാർമലയിൽ വീണ്ടും പുലിയിറങ്ങി. നാട്ടുകാർ സ്ഥാപിച്ച ക്യാമറയിൽ പുലിയുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. ഒരു മാസം മുമ്പും പുലിയുടെ ദൃശ്യങ്ങൾ ക്യാമറയിൽ പതിഞ്ഞിരുന്നു. വനംവകുപ്പ് കൂട് സ്ഥാപിച്ചെങ്കിലും പുലിയെ പിടിക്കാനായിരുന്നില്ല.
പുലിയെ പിടികൂടി ജനങ്ങളുടെ ഭീതി അകറ്റണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. പുലി അല്ലെന്ന് വനംവകുപ്പ് പറഞ്ഞതോടെയാണ് നാട്ടുകാർ സ്വന്തം ചെലവിൽ ക്യാമറ സ്ഥാപിച്ചത്. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് പുലിയുടെ ദൃശ്യം ഇതിൽ പതിഞ്ഞത്
കഴിഞ്ഞ ഒരു മാസത്തിനിടയിൽ മലപ്പുറത്ത് വിവിധയിടങ്ങളിൽ പുലിയിറങ്ങിയിരുന്നു. ബൈക്കിൽ പോകുന്നതിനിടെ മമ്പാട് സ്വദേശിയെ പുലി ആക്രമിക്കുകയും ചെയ്തിരുന്നു. നടുവക്കോട് സ്വദേശി പൂക്കോടൻ മുഹമ്മദാലിക്കായിരുന്നു പരുക്കേറ്റത്.