Kerala

അമ്മയിലെ കൂട്ടരാജി സംഘടനയെ നവീകരിക്കാനാകട്ടെ; അതിജീവിതമാർക്ക് നിയമസഹായം നൽകുമെന്ന് ഫെഫ്ക

താരസംഘടനയായ അമ്മയുടെ ഭരണസമിതിയുടെ കൂട്ടരാജിയിലും ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ ഉയർന്ന ആരോപണങ്ങളിലും പ്രതികരണവുമായി ചലചിത്ര പിന്നണി പ്രവർത്തകരുടെ സംഘടനയായ ഫെഫ്ക. അമ്മ എക്‌സിക്യൂട്ടീവിലെ കൂട്ടരാജി സംഘടനയെ നവീകരിക്കുന്നതിന്റെ തുടക്കമാകട്ടെയെന്ന് ഫെഫ്ക പറഞ്ഞു.

ലൈംഗികാതിക്രമം നടത്തിയതായി പരാമർശമുള്ള മുഴുവനാളുകളുടെയും പേര് പുറത്തുവരട്ടെ. ഹൈക്കോടതിയുടെ പരിഗണനയിൽ ആയതിനാൽ കൂടുതൽ പറയുന്നത് ഉചിതമല്ലെന്നും ഫെഫ്ക പ്രതികരിച്ചു. അതിജീവിതമാർക്ക് നിയമസഹായം നൽകും. ഇതിന് കോർ കമ്മിറ്റിക്ക് ചുമതല നൽകും. ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെ സേവനം ലഭ്യമാക്കും

സംഘടനയിൽ കുറ്റാരോപിതരുണ്ടെങ്കിൽ വലുപ്പച്ചെറുപ്പമില്ലാതെ നടപടി സ്വീകരിക്കും. ഹേമ കമ്മിറ്റി റിപ്പോർട്ട് സിനിമ ചരിത്രത്തിലെ ഏറ്റവും പ്രധാന മാർഗരേഖയാമ്. ഫെഫ്കയിലെ അംഗ സംഘടനകളുടെ യോഗം സെപ്റ്റംബർ 2,3,4 തീയതികളിൽ ചേരും. ഹേമ കമ്മിറ്റി റിപ്പോർട്ട് സമഗ്രമായി വിലയിരുത്തുമെന്നും ഫെഫ്ക അറിയിച്ചു.

Related Articles

Back to top button