KeralaMovies

നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ; ഷൈൻ നായകനാകുന്ന പുതിയ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

ലഹരി വിവാദം കത്തിയെരിയുന്നതിനിടെ, ഷൈൻ ടോം ചാക്കോ നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ‘ദി പ്രൊട്ടക്ടർ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ”നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ” എന്ന ബൈബിൾ വാചകം ടാഗ് ലൈനാക്കിയാണ് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്. സി​ഗരറ്റ് വലിച്ച് നിൽക്കുന്ന ഷൈനിന്‍റെ ക്ലോസപ്പാണ് പോസ്റ്ററിൽ കാണാനാവുക. ഹൊറര്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് ദ പ്രൊട്ടക്ടര്‍.

അമ്പാട്ട് ഫിലിംസിന്‍റെ ബാനറിൽ റോബിൻസ് മാത്യു നിർമിച്ച് ജി.എം. മനു സംവിധാനം നി‍ർവ്വഹിക്കുന്നതാണ് പുതിയ ചിത്രം. മലയാളത്തിലെയും തമിഴിലെയും പ്രമുഖ താരങ്ങൾ അണിനിരക്കുന്ന ചിത്രം കൂടിയാണ് ദ പ്രൊട്ടക്ടര്‍. തലൈവാസൽ വിജയ്, മൊട്ട രാജേന്ദ്രൻ, സുധീർ കരമന, മണിക്കുട്ടൻ, ശിവജി ഗുരുവായൂർ, ബോബൻ ആലംമൂടൻ, ഉണ്ണിരാജ, ഡയാന, കാജോൾ ജോൺസൺ, ദേവി ചന്ദന, ശാന്തകുമാരി, സീമ മധു തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

പുതുമുഖം ഡയാനയാണ് ഈ ചിത്രത്തിലെ നായിക. അജേഷ് ആൻ്റണി, സെപ്സൻ നോബൽ, കിരൺ രാജ എന്നിവരുടേതാണു തിരക്കഥ. റോബിൻ അമ്പാട്ടിൻ്റെ ഗാനങ്ങൾക്ക് ജിനോഷ് ആൻ്റണി ഈണം പകർന്നിരിക്കുന്നു.

ഛായാഗ്രഹണം: രജീഷ് രാമൻ, എഡിറ്റർ: താഹിർ ഹംസ, സംഗീതസംവിധാനം: ജിനോഷ് ആൻറണി, കലാസംവിധാനം: സജിത്ത് മുണ്ടയാട്, കോസ്റ്റ്യൂം: അഫ്സൽ മുഹമ്മദ്, മേക്കപ്പ്: സുധി സുരേന്ദ്രൻ, സ്റ്റണ്ട്: മാഫിയ ശശി, നൃത്തസംവിധാനം: രേഖ മാസ്റ്റർ, പ്രൊഡക്ഷൻ കൺട്രോളർ: ഷാജി കവനാട്ട്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: നസീർ കരന്തൂർ, ഗാനരചന: റോബിൻസ് അമ്പാട്ട്, സ്റ്റിൽസ്: ജോഷി അറവക്കൽ, വിതരണം: അമ്പാട്ട് ഫിലിംസ്, ഡിസൈൻ: പ്ലാൻ 3, പിആർഒ: വാഴൂർ ജോസ്, ആതിര ദിൽജിത്ത് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

Related Articles

Back to top button
error: Content is protected !!