Novel

മംഗല്യ താലി: ഭാഗം 22

രചന: കാശിനാഥൻ

ആഹ്, അമ്മയോ, ഇതെപ്പോ വന്നു, ഞാനോർത്തത് ഭദ്രയാണെന്ന, സോറിയമ്മേ… ഞാൻ കണ്ടില്ലായിരുന്നു.

അവൻ മറ്റെവിടെയോ നോക്കിക്കൊണ്ട് അമ്മയോട് പറയുകയാണ്.

ഇതെല്ലാം കേട്ട് ഭദ്ര വാ പൊളിച്ച് കുറച്ചപ്പുറത്ത് മാറിനിൽപ്പുണ്ട്.

നേരം കുറെയായില്ലേ, രണ്ടാളെയും കാണാഞ്ഞത് കൊണ്ട് ഞാൻ കയറി വന്നതാ.അതിപ്പോ വേണ്ടിയിരുന്നില്ലന്നു ഇവിടെ വന്നു കഴിഞ്ഞാ തോന്നിയെ.

മഹാലക്ഷ്മി അത്ര താൽപര്യമില്ലാത്ത മട്ടിൽ മകനോടായി പറഞ്ഞു.

അതെന്തു വർത്താനമാണമ്മേ.. ഇന്നലെ കല്യാണം കഴിഞ്ഞവരല്ലേ ഞങ്ങൾ, ചിലപ്പോൾ ഉണരാൻ ഒക്കെ ഒന്ന് വൈകും, അമ്മയോട് ഇതൊക്കെ പറഞ്ഞു തരേണ്ട കാര്യമുണ്ടോ, ഈ പ്രായമൊക്കെ കഴിഞ്ഞല്ലേ അമ്മയും ഇവിടെ വരെ എത്തിയത്….ആ ഒരു സെൻസിൽ ഇതങ്ങ് കണ്ടാൽ മതി.
പറഞ്ഞുകൊണ്ട് അവൻ ഭദ്രയുടെ അടുത്തേക്ക് വന്നു
എന്നിട്ട് അവളെ തന്നോട് ചേർത്തുനിർത്തിക്കൊണ്ട് മഹാലക്ഷ്മിക്ക് മറുപടി നൽകി.

ഭദ്രയാണെങ്കിൽ അവനിൽ നിന്ന് ഒഴിഞ്ഞുമാറുവാൻ ആയി ശ്രമിച്ചപ്പോൾ, ഹരിയുടെ പിടുത്തം മുറുകി വന്നു.

ഈ അമ്മയുടെ ഒരു കാര്യം അല്ലേ ഭദ്രേ…. ആഹ് പോട്ടെ, സാരമില്ല, അമ്മ ഒരുപാട് കാട് കയറി ചിന്തിക്കുന്ന കൂട്ടത്തിൽ അല്ല, ഈ വളഞ്ഞ കുരുട്ടു ബുദ്ധി ഒന്നും അമ്മയ്ക്കൊട്ടും വശമില്ലന്നേ, അതുകൊണ്ട് നേരെ ഇങ്ങോട്ട് കയറി പോന്നത്… അല്ലേ അമ്മേ..

ഹരി അവരെ നോക്കി പുച്ഛഭാവത്തിൽ പറഞ്ഞു. മഹാലക്ഷ്മിക്ക് അവരുടെ മുന്നിൽ താൻ ചെറുതാക്കപ്പെട്ടത് പോലെ തോന്നി
ഹരിയെ ഒട്ടൊരു ദേഷ്യത്തോടെ അവർ മുഖമുയർത്തി നോക്കി

ദേ ഞങ്ങളുടെ അടുത്തയതു കൊണ്ട് കുഴപ്പമില്ല, ഈ ഭദ്ര ഒരു പാവമാണ്, അമ്മ പറഞ്ഞപോലെ ഇവൾക്ക് ചോദിക്കാനും പറയാനും ഒന്നുമാരുമില്ല താനും,പക്ഷേ നമ്മുടെ ഐശ്വര്യയുടെ അടുത്തേക്ക്, ഇങ്ങനെ കയറി ചെല്ലരുതേ അവളെ ഐറ്റം വേറെയാണ്, ആട്ടിയോടിക്കും, ഒരുപക്ഷേ ഈ മംഗലത്ത് വീട്ടിൽ നിന്ന് തന്നെ…

ദൃഢമായ സ്വരത്തിൽ അവനത് പറഞ്ഞപ്പോൾ അപമാന ഭാരത്താൽ മഹാലക്ഷ്മിയുടെ മുഖം കുനിഞ്ഞു.

പെട്ടെന്ന് തന്നെ അവർ മുറിയിൽ നിന്ന് ഇറങ്ങിപ്പോയി

ടി… ഭദ്രേ,,, നിനക്കിട്ട് ഞാൻ വെച്ചിട്ടുണ്ട് കേട്ടോ, എന്തൊരു നീറ്റലായിരുന്നു,ഹോ… ഈ പെണ്ണിന്റെ പിടിത്തം… എനിക്ക് വേദനിച്ചത് പോലെ, ഇന്ന് രാത്രിലേ ഇതിനുള്ള മറുപടി നിനക്ക് ഞാൻ തന്നിരിക്കും.

അമ്മയ്ക്ക് കേൾക്കാൻ പാകത്തിന് ശബ്ദം ഉയർത്തി അവൻ ഭദ്രയോട് പറഞ്ഞു..

അമ്മേ ആ വാതിൽ ഒന്ന് അടച്ചേക്കു കേട്ടോ….
ഹരി ഉറക്കെ വിളിച്ചു പറഞ്ഞതും മഹാലക്ഷ്മിക്ക് അത് ചെയ്യാണ്ടിരിക്കാനായില്ല.

അവർ ഇറങ്ങി പോകുന്നത് നോക്കി അവൻ ഒന്ന് ചിരിച്ചു.
അപ്പോഴും ഭദ്രയാണെങ്കിൽ ഹരിയോട് ചേർന്ന് നിൽക്കുകയാണ്

ഹരിയൊന്നു മുഖം തിരിച്ചതും കണ്ടു പൂച്ചക്കുഞ്ഞിനെ പോലെ പതുങ്ങി നിൽക്കുന്നവളെ..

അവൻ കൈയുടെ പിടുത്തം അയച്ചതും ഭദ്ര വേഗം ഒഴിഞ്ഞു മാറി.

ഹരിയേട്ടാ.. ഇതെന്തൊക്കെയാണ് ഈ വിളിച്ചു പറഞ്ഞത്., ഞാൻ അതിനു എപ്പോളാ ഹരിയേട്ടനോട്… ശോ,ലക്ഷ്മിയമ്മ എന്ത് കരുതിക്കാണും..

അവൾ ഹരിയുടെ മുഖത്തേക്ക് ഉറ്റു നോക്കി.

അവൻ ആണെകിൽ ഊരിയിട്ടിരുന്ന ടീഷർട്ട് വീണ്ടും എടുത്തു ഇടുകയാണ്..
.
ഇതെന്തിനാ ഈ ഷർട്ട്‌ അഴിച്ചു മാറ്റിയിട്ടത്, എന്ത് വിവരക്കേടൊക്കെയാ പറഞ്ഞേ.
അവൾ പിന്നെയും പുലമ്പി.

നീ പിച്ചിയില്ലേ പെണ്ണേ…?
അവൻ അവളെ നോക്കി കുസൃതിചിരി ചിരിച്ചു

അതിനു ഞാൻ എപ്പോളാ ഹരിയേട്ടനെ പിച്ചിയത്, എവിടെയാ എന്റെ നഖം കൊണ്ടത്. ഈ സെറ്റിയിൽ അല്ലേ ഞാൻ കിടന്നതുപോലും…ഇതെന്താ ഇങ്ങനെയൊക്കെ കളവ് പറഞ്ഞേ..നാണക്കേട് ആയിട്ടൊ.

ഭദ്ര വീണ്ടും അവനെനോക്കി പറയുകയാണ്.

നാണക്കേടോ….അതെങ്ങനെ.

ലക്ഷ്മിയമ്മ വേറെന്തെങ്കിലും ഒക്കെ കരുതിക്കാണില്ലേ…?

വേറെന്ത്..

അവൻ അവളുടെ അരികിലേക്ക് അല്പം കൂടി ചേർന്ന് വന്നു.

അവർക്ക് കോമൺ സെൻസില്ലേ ഹരിയേട്ടാ.. അതുകൊണ്ട് ഞാൻ പറഞ്ഞത്.

ഹ്മ്മ്… അങ്ങനെ… പക്ഷെ ഞാനേ അമ്മയോട് ചുമ്മാ പറഞ്ഞതാണന്നെ.. അമ്മയ്ക്ക് ഇത്തിരി മിസ്സണ്ടർ സ്റ്റാൻഡിങ് വരുവാനായിട്ട് എന്തേ, എന്റെ ഭദ്രക്കുട്ടിയ്ക്കു സങ്കടംമായോ.
അവൻ അവളെ നോക്കി കണ്ണിറുക്കിക്കൊണ്ട് ചോദിച്ചു.

ഇനിയും എന്തിനാ ഹരിയേട്ടാ എന്നേ സങ്കടപ്പെടുത്തുന്നെ, ഞാനതിന് എന്ത് തെറ്റാ ചെയ്തേ.

ഹരി നോക്കിയപ്പോൾ അവളുടെ മുഖത്തു വേദന നിഴലിച്ചു നിന്നു..

ഇനി എന്റെ ഭദ്രക്കുട്ടി സങ്കടപ്പെടേണ്ട കെട്ടോ… ഈ ഹരിയേട്ടൻ നിന്നെ വേദനിപ്പിക്കുകയുമില്ല….

അവളുടെ കവിളിൽ തട്ടികൊണ്ടവൻ പറഞ്ഞു. എന്നിട്ട് ഭദ്രയെ പിടിച്ചു കണ്ണാടിയുടെ മുന്നിൽ നിറുത്തി. സിന്ദൂരം ചെപ്പിൽ നിന്നും ഒരു നുള്ള് സിന്ദൂരം എടുത്തു അവളുടെ നെറുകയിൽ ഇട്ടു.

ദേ…. എന്നും ഇതിങ്ങനെ വേണം..ഒഴിഞ്ഞു കിടക്കാൻ പാടില്ല കേട്ടോ . ഇങ്ങനെയീ സീമന്തം നിറഞ്ഞു നിൽക്കണം,അപ്പോളല്ലേ നീ ഹരിയേട്ടന്റെ പെണ്ണാകുന്നത്,….

അവന്റെ പറച്ചില് കേട്ടതും ഭദ്ര ഞെട്ടിവിറച്ചു കൊണ്ട് അവനെ നോക്കി…കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ  വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button
error: Content is protected !!