Kerala

സാഹിത്യനിരൂപകനും പ്രഭാഷകനുമായ ബാലചന്ദ്രൻ വടക്കേടത്ത് അന്തരിച്ചു

സാഹിത്യനിരൂപകനും പ്രഭാഷകനും സാംസ്‌കാരികപ്രവർത്തകനുമായ ബാലചന്ദ്രൻ വടക്കേടത്ത് അന്തരിച്ചു. 68 വയസായിരുന്നു. ഏറെ നാളായി അസുഖബാധിതനായിരുന്നു. കഴിഞ്ഞ ദിവസം കോഴിക്കോട്ടേക്കുള്ള ദീർഘദൂര യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ ശേഷം കടുത്ത ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.

ചികിത്സയിലിരിക്കുന്ന പുലർച്ചെ ആയിരുന്നു അന്ത്യം. കേരള കലാമണ്ഡലം സെക്രട്ടറി, സാഹിത്യ അക്കാഡമി വൈസ് പ്രസിഡന്റ്, കേന്ദ്ര സാഹിത്യ അക്കാഡമി അംഗം, സമസ്ത കേരളസാഹിത്യ പരിഷത്ത് നിർവാഹകസമിതി അംഗം എന്നി നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. പ്രഭാഷകൻ, രാഷ്ട്രീയ- സാമൂഹ്യപ്രവർത്തകൻ എന്നീ നിലകളിൽ അറിയിപ്പെട്ട വടക്കേടത്ത് നിരവധി നിരൂപണഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. തൃശൂരിലെ മദർ ആശുപത്രിയിലായിരുന്നു അന്ത്യം.

വാക്കിന്റെ സൗന്ദര്യശാസ്ത്രം, വായനയുടെ ഉപനിഷത്ത്, രമണൻ എങ്ങനെ വായിക്കരുത്, അർത്ഥങ്ങളുടെ കലഹം, ആനന്ദമീമാംസ എന്നിവയാണ് ബാലചന്ദ്രൻ രചിച്ച പ്രധാന പുസ്തകങ്ങൾ. കുറ്റിപ്പുഴ അവാർഡ്, ഫാദർ വടക്കൻ അവാർഡ്, കാവ്യമണ്ഡലം അവാർഡ് മുതലായവ നേടിയിട്ടുണ്ട്.

 

 

Related Articles

Back to top button