Abudhabi
ചെറിയപെരുന്നാള്‍: യുഎഇയില്‍ ആറു ദിവസം അവധി ലഭിച്ചേക്കും
അബുദാബി: പരിശുദ്ധ റമദാന്‍ ആരംഭിക്കുന്നതിനെ ആശ്രയിച്ച് ആറു ദിവസംവരെ അവധി ലഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. വ്രത ദിനങ്ങള്‍ പൂര്‍ത്തിയായി മാര്‍ച്ച് 30, 31, ഏപ്രില്‍ ഒന്ന് എന്നീ ഏതെങ്കിലും ഒരു ദിവസമാണ് ചെറിയപെരുന്നാള്‍ വരുന്നതെങ്കില്‍ ആഴ്ച അവധി ദിനങ്ങളും ഇതോട് ചേരുന്നതോടെയാണ് സര്‍ക്കാര്‍ ജോലിക്കാര്‍ക്ക് അഞ്ചു മുതല്‍ ആറു ദിവസംവരെ അവധി ലഭിക്കാന്‍ അവസരം ഉണ്ടാവുക.
എല്ലാ വര്‍ഷവും റമദാന്‍ 30 മുതല്‍ ശവ്വാല്‍ മൂന്നുവരെയാണ് നാലു ദിവസം യുഎഇയില്‍ അവധി നല്‍കിവരുന്നത്. ഇതോടൊന്നിച്ച് ആഴ്ച അവധി ദിനങ്ങളായ ശനിയും ഞായറും ചേര്‍ന്നു വന്നാലാണ് ആറു ദിവസം അവധിയായി ലഭിക്കുക.