Kerala

പാലക്കാട് അഞ്ച് പേരുടെ മരണത്തിനിടയാക്കിയ അപകടം; കാർ വന്നത് അമിത വേഗതയിൽ, വാഹനത്തിൽ മദ്യക്കുപ്പികളും

പാലക്കാട് കല്ലടിക്കോട് അയ്യപ്പൻകാവിന് സമീപം കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് പേർ മരിച്ചു. ഇന്നലെ രാത്രി 11 മണിയോടെയാണ് അപകടം നടന്നത്. പാലക്കാട് ഭാഗത്ത് നിന്നെത്തിയ കാറും എതിരെ വന്ന ചരക്ക് ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. കാർ ലോറിയുടെ അടിയിലേക്ക് ഇടിച്ചു കയറിയ നിലയിലായിരുന്നു

കോങ്ങാട് സ്വദേശി കെകെ വിജേഷ്(35), വീണ്ടപ്പാറ സ്വദേശി രമേശ്(31), വെള്ളയന്തോട് സ്വദേശി വിഷ്ണു(30), കോങ്ങാട് മണിക്കശ്ശേരി സ്വദേശി മുഹമ്മദ് അഫ്‌സൽ(17), തച്ചമ്പാറ സ്വദേശി മഹേഷ് എന്നിവരാണ് മരിച്ചത്. അമിത വേഗതയിലാണ് കാർ വന്നതെന്ന് പോലീസ് പറയുന്നു

തെറ്റായ ദിശയിലെത്തി കാർ ലോറിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കാറിൽ നിന്ന് മദ്യക്കുപ്പികൾ കണ്ടെടുത്തതായും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും കല്ലടിക്കോട് സിഐ എം ഷഹീർ പറഞ്ഞു. യാത്രികർ മദ്യപിച്ചിരുന്നോ എന്ന കാര്യവും പരിശോധിക്കും.

അപകടത്തിൽപ്പെട്ട ലോറിയുടെ ഡ്രൈവറെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് കാർ ലോറിക്കടിയിൽ നിന്നും വലിച്ച് പുറത്തെടുത്തത്. കാർ വെട്ടിപ്പൊളിച്ചാണ് യാത്രികരെ പുരത്തെടുത്തത്.

Related Articles

Back to top button
error: Content is protected !!