Kerala
തദ്ദേശ തെരഞ്ഞെടുപ്പ്: വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള അവസാന തീയതി 12 വരെ നീട്ടി

തദ്ദേശ തെരഞ്ഞെടുപ്പിനായി വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 12 വരെ നീട്ടിയതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ അറിയിച്ചു. വോട്ടർ പട്ടികയിൽ പേര് ചേർക്കാനും നീക്കം ചെയ്യാനും തിരുത്തലുകൾ വരുത്താനും അപേക്ഷിക്കാൻ ഇന്ന് വരെയാണ് നേരത്തെ സമയപരിധി നിശ്ചയിച്ചിരുന്നത്
പ്രതിപക്ഷ കക്ഷികൾ അടക്കം സമയപരിധി നീട്ടണമെന്ന് ആവശ്യപ്പെട്ട പശ്ചാത്തലത്തിലാണ് ഓഗസ്റ്റ് 12 വരെ സമയം നീട്ടിയത്. രാഷ്ട്രീയ പാർട്ടികൾ മത്സരിച്ച് വോട്ട് ചേർക്കാൻ ഇറങ്ങിയതോടെ രണ്ടാഴ്ച കൊണ്ട് 19.21 ലക്ഷം അപേക്ഷകളാണ് ലഭിച്ചത്.
ഹിയറിംഗ് നോട്ടീസ് ലഭിക്കുമ്പോൾ തിരിച്ചറിയൽ രേഖയുമായി തദ്ദേശ സ്ഥാപന സെക്രട്ടറിക്ക് മുമ്പാകെ ഹാജരാകണം. അതേസമയം ദൂരസ്ഥലങ്ങളിൽ ജോലി ചെയ്യുകയോ പഠിക്കുകയോ ചെയ്യുന്നവരെ നേരിട്ട് ഹാജരാക്കുന്നതിൽ നിന്ന് ഒഴിവാക്കാൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശമുണ്ട്.