Kerala

തദ്ദേശ വാർഡ് വിഭജനം: സംസ്ഥാന സർക്കാരടക്കമുള്ള എതിർ കക്ഷികൾക്ക് സുപ്രീം കോടതി നോട്ടീസ്

തദ്ദേശ വാർഡ് വിഭജനം നടന്നത് വ്യക്തമായ കണക്കുകളുടെ അടിസ്ഥാനത്തിൽ അല്ലെങ്കിൽ ഏകപക്ഷീയമായ നടപടിയെന്ന് സുപ്രീം കോടതി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാർഡ് വിഭജനം ശരിവെച്ച ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിനെതിരെ നൽകിയ അപ്പീൽ പരിഗണിക്കുമ്പോഴായിരുന്നു സുപ്രീം കോടതിയുടെ നിരീക്ഷണം.

മുസ്ലിം ലീഗ്, കോൺഗ്രസ് നേതാക്കളാണ് അപ്പീലുമായി സുപ്രീം കോടതിയെ സമീപിച്ചത്. ജനസംഖ്യ കൂടിയ സാഹചര്യത്തിലാണ് വിഭജനം നടപ്പാക്കിയതെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. ജനസംഖ്യ മാറിയ സാഹചര്യത്തിൽ എങ്ങനെ എണ്ണം കണക്കാക്കുമെന്ന് സുപ്രീം കോടതി ചോദിച്ചു. 2011ലെ സെൻസസിന്റെ അടിസ്ഥാനത്തിൽ ഒരു തവണ വിഭജനം നടത്തിയതാണെന്നും വീണ്ടും നടത്തുന്നത് ഭരണഘടന വിരുദ്ധമാണെന്നും ഹർജിക്കാർ വാദിച്ചു

വാദം വിശദമായി കേൾക്കേണ്ടതാണെന്ന് കോടതി വ്യക്തമാക്കി. സംസ്ഥാന സർക്കാർ അടക്കം എതിർ കക്ഷികൾക്ക് കോടതി നോട്ടീസ് അയച്ചു. കേസ് രണ്ടാഴ്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കും.

Related Articles

Back to top button
error: Content is protected !!