Kerala
മുഖ്യമന്ത്രി ആരാകണമെന്നല്ല, തദ്ദേശ തെരഞ്ഞെടുപ്പ് ആയിരിക്കണം ഇപ്പോൾ ചർച്ചയാകേണ്ടത്: എ കെ ആന്റണി
അടുത്ത തവണ അധികാരത്തിലെത്തിയാൽ ആരാകണം മുഖ്യമന്ത്രി എന്ന കോൺഗ്രസിലെ ചർച്ചകൾക്കെതിരെ മുതിർന്ന നേതാവ് എ കെ ആന്റണി. ഇപ്പോളത്തെ ലക്ഷ്യം തദ്ദേശ തെരഞ്ഞെടുപ്പ് മാത്രമാകണമെന്ന് ആന്റണി കെപിസിസി സെമിനാറിൽ പറഞ്ഞു. കെ സുധാകരനടക്കമുള്ള നേതാക്കൾ ഹൈക്കമാൻഡുമായി ചർച്ച ചെയ്ത് കാര്യങ്ങൾ തീരുമാനിക്കണം.
പക്ഷേ അധികം എടുത്ത് ചാടരുതെന്ന് മാത്രമേ പറയാനുള്ളു. തദ്ദേശ തെരഞ്ഞെടുപ്പിൽ സീറ്റുകൾ തൂത്തുവാരണം. 2026 നിയമസഭാ തെരഞ്ഞെടുപ്പ് അവിടെ നിൽക്കട്ടെ. അനവസരത്തിലുള്ള ചർച്ചകൾ വേണ്ടെന്നാണ് അനുഭവം എന്നെ പഠിപ്പിച്ചിട്ടുള്ളത്.
നിങ്ങൾക്ക് ഇഷ്ടമുണ്ടെങ്കിൽ സ്വീകരിക്കാം. അല്ലെങ്കിൽ സ്വീകരിക്കാതിരിക്കാം. കാരണം ഞാനല്ല ഇപ്പോൾ തീരുമാനിക്കേണ്ടത്. സുധാകരനും കെപിസിസിയുമാണ് എന്നായിരുന്നു ആന്റണിയുടെ വാക്കുകൾ.