Kerala

സുനിൽകുമാറിന് സുരേഷ് ഗോപിയോട് തോറ്റതിന്റെ ചൊരുക്ക് തീർന്നിട്ടില്ലെന്നാണ് തോന്നുന്നത്: കെ സുരേന്ദ്രൻ

തൃശ്ശൂർ മേയർ എംകെ വർഗീസിന് കേക്ക് നൽകിയതുമായി ബന്ധപ്പെട്ട് സിപിഐ നേതാവ് വിഎസ് സുനിൽകുമാർ നടത്തിയ വിമർശനങ്ങളോട് പ്രതികരിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സുരേഷ് ഗോപിയോട് തോറ്റതിന്റെ ചൊരുക്ക് ഇനിയും സുനിൽകുമാറിന് തീർന്നിട്ടില്ലെന്നാണ് തോന്നുന്നതെന്ന് സുരേന്ദ്രൻ പറഞ്ഞു

സുനിൽകുമാറിന്റെ അന്തിക്കാട്ടെ വീട്ടിൽ താൻ പോയിട്ടുണ്ട്. അദ്ദേഹം എന്നെ സ്‌നേഹത്തോടെ സ്വീകരിച്ചിട്ടുണ്ട്. നല്ല കടുപ്പമുള്ള ചായയും കടികളും തന്നിട്ടുണ്ട്. എന്റെ ഉള്ള്യേരിയിലെ വീട്ടിൽ അദ്ദേഹവും വന്നിട്ടുണ്ട്. നിലപാടുകൾ വേറെ, സൗഹൃദങ്ങൾ വേറെ. കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും സുനിൽ എന്നും തന്റെ നല്ല സുഹൃത്തായിരിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു

ക്രിസ്മസ് കാലത്ത് ഒട്ടേറെ സമുദായനേതാക്കളെയും ബിഷപുമാരെയും ഞാൻ പോയി കാണുകയും കേക്ക് നൽകുകയും ആശംസ കൈമാറുകയും ചെയ്തിട്ടുണ്ട്. അതിലൊന്നും ആരും രാഷ്ട്രീയം കണ്ടിട്ടില്ല. ആളുകളെ കാണുകയും ചായ കുടിക്കുകയും ചെയ്യുന്നത് തെറ്റാണെങ്കിൽ അദ്ദേഹവും ആ തെറ്റ് ചെയ്തിട്ടുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു.

Related Articles

Back to top button
error: Content is protected !!