Dubai

ലഫ്. നൗഫ് അല്‍ ബലൂഷിക്ക് യുകെ ഡിഫന്‍സ് അക്കാദമിയുടെ മാസ്റ്റേഴ്‌സ്

ദുബൈ: യുകെ ഡിഫന്‍സ് അക്കാദമിയില്‍നിന്നും മാസ്റ്റേഴ്‌സ് സ്വന്തമാക്കുന്ന ആദ്യ സ്വദേശി വനിതയായി
ലഫ്. നൗഫ് അല്‍ ബലൂഷി. ദുബൈ പൊലിസിന്റെ യുഎഎസ്‌സി(അണ്‍മാന്‍ഡ് ഏരീയല്‍ സിസ്റ്റംസ് സെന്റര്‍)യുടെ ലഫ്റ്റ്‌നന്റ് ആയ നൗഫ് അല്‍ ബലൂഷിക്കാണ് ഈ അപൂര്‍വനേട്ടം. യുകെയിലെ ക്രാന്‍ഫീല്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് എഞ്ചിനീയറിങ് ഡിസൈന്‍ ആന്‍ സിമുലേഷന്‍ ഓഫ് ഡിഫന്‍സ് സിസ്റ്റത്തില്‍ നൗഫ് മാസ്റ്റേഴ്‌സ് നേടിയത്. യുഎഇ പൊലിസിലേയോ, സുരക്ഷാ മേഖലയിലേയോ ഒരു വ്യക്തിക്ക് ആദ്യമായാണ് ഈ ബഹുമതി ലഭിക്കുന്നത്.

യുഎഇ മിലിട്ടറിയിലെ ഓഫീസര്‍മാര്‍, ടെക്‌നികല്‍ ഉദ്യോഗസ്ഥര്‍, സുരക്ഷാ ജീവനക്കാര്‍ എന്നിവരെ പ്രതിരോധ സംവിധാനത്തെക്കുറിച്ചും അവയ്ക്ക് ആവശ്യമായ പരിശീലനം ഉറപ്പാക്കലുമെല്ലാമാണ് ഈ ബിരുദാനന്തര ബിരുദത്തിലൂടെ നൗഫിന് ചെയ്യാനാവുക. ഖലീഫ യൂണിവേഴ്‌സിറ്റിയില്‍നിന്നും എയ്‌റോസ്‌പെയ്‌സ് എഞ്ചിനീയറിങ്ങില്‍ ബിരുദം നേടിയിട്ടുള്ള ഇവര്‍ ദുബൈ പൊലിസിന്റെ ഡ്രോണ്‍ നെറ്റ്‌വര്‍ക്ക് പ്രൊജക്ടിന്റെയും ഭാഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

Related Articles

Back to top button
error: Content is protected !!