കേരളത്തിൽ 5000 കോടിയുടെ നിക്ഷേപം പ്രഖ്യാപിച്ച് ലുലു ഗ്രൂപ്പ്; 15,000 തൊഴിൽ അവസരങ്ങൾ

കൊച്ചിയിൽ നടക്കുന്ന ആഗോള നിക്ഷേപക സംഗമത്തിൽ കേരളത്തിൽ 5000 കോടിയുടെ നിക്ഷേപം പ്രഖ്യാപിച്ച് ലുലു. 15,000 പേർക്ക് തൊഴിൽ അവസരം ലഭിക്കുന്ന പദ്ധതിയാണ് കൊണ്ടുവരിക. അഞ്ച് വർഷം കൊണ്ട് 5000 കോടി നിക്ഷേപം നടത്തും. കളമശ്ശേരിയിൽ ഭക്ഷ്യസംസ്‌കരണ യൂണിറ്റ് നിർമിക്കും
ലുലുവിന്റെ ഐടി ടവർ മൂന്ന് മാസത്തിനകം തുടങ്ങും. 25,000 തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുമെന്നും എംഎ യൂസഫലി അറിയിച്ചു. സംഗമത്തിന്റെ രണ്ടാം ദിനമായ ഇന്ന് വൻ പ്രഖ്യാപനങ്ങളാണ് കേരളത്തെ തേടി എത്തുന്നത്. ദുബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഷറഫ് ഗ്രൂപ്പും 5000 കോടിയുടെ നിക്ഷേപം നടത്താൻ തയ്യാറാണെന്ന് പ്രഖ്യാപിച്ചു
തുറമുഖ ലോജിസ്റ്റിക് മേഖലയിലാണ് നിക്ഷേപം നടത്തുകയെന്ന് ഗ്രൂപ്പ് ചെയർമാൻ ഷറഫുദ്ദീൻ ഷറഫ് പറഞ്ഞു. നൂറു ടണ്ണിന് താഴെയുള്ള ബോട്ടുകളുടെ നിർമാണ യൂണിറ്റ് തുടങ്ങുമെന്നാണ് ടാറ്റ ഗ്രൂപ്പിന്റെ പ്രഖ്യാപനം. കൊച്ചിൻ പോർട്ട് ട്രസ്റ്റിൽ മലബാർ സിമന്റ്‌സ് വാടകയ്ക്ക് എടുത്ത സ്ഥലത്തായിരിക്കും യൂണിറ്റ്.