National
ശ്വാസകോശത്തിലെ അണുബാധ; സീതാറം യെച്ചൂരി എയിംസിലെ തീവ്രപരിചരണ വിഭാഗത്തിൽ തുടരുന്നു
സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഡൽഹി എയിംസിൽ ചികിത്സയിൽ തുടരുന്നു. ഡോക്ടർമാരുടെ പ്രത്യേക സംഘമാണ് യെച്ചൂരിയെ ചികിത്സിക്കുന്നത്. ശ്വാസകോശത്തിലെ അണുബാധയ്ക്കാണ് ചികിത്സ.
ഈ മാസം 20നാണ് യെച്ചൂരിയെ ന്യൂമോണിയ ബാധയെ തുടർന്ന് എയിംസിൽ പ്രവേശിപ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനടക്കം നേരത്തെ യെച്ചൂരിയെ ആശുപത്രിയിലെത്തി സന്ദർശിച്ചിരുന്നു.