National
മഹാകുംഭമേളക്ക് നാളെ സമാപനം; മഹാശിവരാത്രി ദിനം പ്രയാഗ് രാജിലേക്ക് തീർഥാടകർ ഒഴുകുന്നു

ജനുവരി 13ന് ആരംഭിച്ച പ്രയാഗ്രാജ് മഹാകുംഭമേളയ്ക്ക് നാളെ സമാപനം. നാളെ മഹാശിവരാത്രി ദിവസത്തെ സ്നാനത്തോടെ സമാപനം. കോടികണക്കിന് ഭക്തരാണ് മഹാശിവരാത്രി ദിനത്തിൽ പ്രയാഗ്രാജിലേക്ക് എത്തുന്നത്. ഇതുവരെ 62 കോടിയിൽപ്പരം തീർഥാടകരെത്തിയെന്നാണ് യുപി സർക്കാർ അവകാശപ്പെടുന്നത്.
നാളെ കുംഭമേള അവസാനിക്കാനിരിക്കുന്ന സാഹചര്യത്തിൽ മേഖലയിൽ സുരക്ഷാസന്നാഹം ശക്തമാക്കി. ഇന്നലെ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ, മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ, ബോളിവുഡ് നടൻ അക്ഷയ് കുമാർ, നടി കത്രീന കൈഫ് എന്നിവർ ത്രിവേണി സംഗമത്തിൽ പുണ്യസ്നാനം ചെയ്തു.
തിക്കും തിരക്കും നിയന്ത്രിക്കാൻ ന്യൂഡൽഹി, പ്രയാഗ്രാജ് റെയിൽവേ സ്റ്റേഷനുകളിൽ ക്രമീകരണങ്ങൾ ഊർജ്ജിതമാണ്. കുംഭമേളയിലും ന്യൂ ഡൽഹി റെയിൽവേ സ്റ്റേഷനിലും തിക്കിലും തിരക്കിലും മരണങ്ങളുണ്ടായ സാഹചര്യത്തിലാണ് അതിജാഗ്രത.