Kerala

മൈനാഗപള്ളി അപകട മരണം: അജ്മൽ ചന്ദനക്കടത്ത് കേസിലും പ്രതി; ശ്രീക്കുട്ടിക്കെതിരെയും കേസെടുക്കും

കൊല്ലം മൈനാഗപ്പള്ളിയിൽ സ്‌കൂട്ടർ യാത്രക്കാരിയെ ഇടിച്ചുവീഴ്ത്തി കാർ വീണ്ടും ദേഹത്ത് കൂടി കയറ്റിയിറക്കി കൊലപ്പെടുത്തിയ കേസിലെ പ്രതി അജ്മൽ ചന്ദനക്കടത്ത് അടക്കം അഞ്ച് കേസിൽ പ്രതിയാണെന്ന് കൊല്ലം റൂറൽ എസ് പി കെഎം സാബു മാത്യു. അജ്മലിനൊപ്പം കാറിലുണ്ടായിരുന്ന ഡോ. ശ്രീക്കുട്ടിയെയും കേസിൽ പ്രതി ചേർക്കും

പ്രേരണാക്കുറ്റമാണ് ശ്രീക്കുട്ടിയിൽ ചുമത്തുക. അജ്മലും ശ്രീക്കുട്ടിയും മദ്യപിച്ചിരുന്നെന്ന് വൈദ്യപരിശോധനയിൽ തെളിഞ്ഞതായി പോലീസ് പറഞ്ഞു. സ്‌കൂട്ടർ യാത്രികരെ ഇടിച്ചു വീഴ്ത്തിയിട്ടും കാർ മുന്നോട്ടെടുക്കാൻ ആവശ്യപ്പെട്ടത് ശ്രീക്കുട്ടിയാണ്.

അപകടത്തിന് മണിക്കൂറുകൾക്ക് മുമ്പ് സുഹൃത്തിന്റെ വീട്ടിൽ വെച്ച് മദ്യപിച്ച അജ്മലും ശ്രീക്കുട്ടിയും ഇവിടെ നിന്ന് മടങ്ങുമ്പോഴായിരുന്നു അപകടം. മറ്റൊരു സുഹൃത്തും ഇവർക്കൊപ്പമുണ്ടായിരുന്നു. അപകടത്തിന് തൊട്ടുമുമ്പ് ഇയാൾ കാറിൽ നിന്ന് ഇറങ്ങിയിരുന്നു.

Related Articles

Back to top button