Sports
അഞ്ചാം ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീമിൽ വൻ മാറ്റം; ക്യാപ്റ്റൻ ബെൻ സ്റ്റോക്‌സ് അടക്കം നാല് പേർ പുറത്ത്

ഇന്ത്യക്കെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റ് മത്സരം നാളെ ഓവലിൽ നടക്കാനിരിക്കെ ഇംഗ്ലണ്ട് ടീമിൽ വൻ അഴിച്ചു പണി. തോളിന് പരുക്കേറ്റ നായകൻ ബെൻ സ്റ്റോക്‌സ് പുറത്തായി. പകരം ഒലി പോപ് ഇംഗ്ലണ്ടിനെ നയിക്കും. മൂന്നാം ടെസ്റ്റിലും നാലാം ടെസ്റ്റിലും സ്റ്റോക്‌സ് ആയിരുന്നു മാൻ ഓഫ് ദ മാച്ച്.
പേസ് ബൗളർമാരായ ജോഫ്ര ആർച്ചർ, ബ്രൈഡൻ കാഴ്‌സ്, സ്പിന്നർ ലിയാം ഡോസൻ എന്നിവരും ടീമിൽ നിന്ന് പുറത്തായി. പകരം ജേക്കബ് ബെത്തൽ, ജെയ്മി ഓവർട്ടൻ, ജോഷ് ടോങ്ക്, ഗസ് അറ്റ്കിൻസൺ എന്നിവർ ടീമിലെത്തി
ഇംഗ്ലണ്ട് ടീം: സാക് ക്രൗളി, ബെൻ ഡക്കറ്റ്, ഒലി പോപ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ജേക്കബ് ബെത്തൽ, ജയ്മി സ്മിത്ത്, ക്രിസ് വോക്‌സ്, ഗസ് അറ്റ്കിൻസൺ, ജെയ്മി ഓവർട്ടൺ, ജോഷ് ടോങ്ക്