Kerala

മലാപ്പറമ്പ് സെക്‌സ് റാക്കറ്റ് കേസ്; ഒളിവിലായിരുന്ന രണ്ട് പോലീസുകാരും പിടിയിൽ

മലാപ്പറമ്പ് സെക്‌സ് റാക്കറ്റ് കേസിൽ ഒളിവിലായിരുന്ന രണ്ട് പോലീസ് ഡ്രൈവർമാർ പിടിയിൽ. ഡ്രൈവർമാരായ ഷൈജിത്ത്, സനിത് എന്നിവരാണ് പിടിയിലായത്. താമരശ്ശേരിയിൽ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. സെക്‌സ് റാക്കറ്റ് കേന്ദ്രത്തിന്റെ നടത്തിപ്പിൽ ഇവർക്ക് പങ്കുണ്ടെന്ന് പോലീസ് കണ്ടെത്തിയിരുന്നു.

താമരശ്ശേരിയിൽ ആൾപാർപ്പില്ലാത്ത ഒരു വീടിന്റെ മുകൾ നിലയിലാണ് ഇവർ ഒളിവിൽ കഴിഞ്ഞിരുന്നത്. ഇവിടെ നിന്ന് മറ്റൊരു ഒളിത്താവളത്തിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് ഇവർ പിടിയിലായത്.

കേസിലെ ഒന്നാം പ്രതി ബിന്ദുവിന്റെ ഭർത്താവ് രാജുവിന്റെ ഉടമസ്ഥതയിലുള്ള കാറിൽ പോകുന്നതിനിടെയാണ് പിടിവീണത്. നടക്കാവ് പോലീസും സിറ്റി ക്രൈം സ്‌ക്വാഡും ചേർന്നാണ് പ്രതികളെ പിടികൂടിയത്.

Related Articles

Back to top button
error: Content is protected !!