Saudi Arabia
കാര്‍ ട്രെയിലറുമായി കൂട്ടിയിടിച്ച് മദീനയില്‍ മലപ്പുറം സ്വദേശി മരിച്ചു
മദീന: ബദറിനടുത്ത് കാറും ട്രെയിലര്‍ ലോറിയും കൂട്ടിയിടിച്ച് മലപ്പുറം സ്വദേശി മരിച്ചു. ഒതുക്കുങ്ങല്‍ ഇല്ലിക്കോട്ടില്‍ ജംഷീര്‍ അലിയുടെ ഭാര്യ ഷഹ്മ ഷെറിന്‍(30) ആണ് മരിച്ചത്. ജിദ്ദയില്‍നിന്നും മദീനയിലേക്ക് സന്ദര്‍ശനത്തിന് പുറപ്പെട്ട എട്ടംഗ സംഘം സഞ്ചരിച്ച കാര്‍ വ്യാഴാഴ്ച രാവിലെയായിരുന്നു അപകടത്തില്‍പ്പെട്ടത്. നാലു പേര്‍ക്ക പരുക്കേല്‍ക്കുകയും ചെയ്തു.
ഷഹ്മയുടെ സഹോദരിയുടെ ഭര്‍ത്താവ് മുഹമ്മദ് റഷാദ്, ഇവരുടെ മകള്‍ ആയിഷ റൂഹി എന്നിവരെ പരുക്കുകളോടെ മദീന കിങ് ഫഹദ് ആശുപത്രിയിലും സഹോദരി നജിയ ഷെറിന്‍, ഷഹ്മയുടെ മകള്‍ ജസ ഫാത്തിമ എന്നിവരെ യാംബു ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. സന്ദര്‍ശന വിസയില്‍ ഭര്‍ത്താവിന് അടുത്തേക്ക് വന്നതായിരുന്നു ഷഹ്മയും മകളും. ഷഹ്മയെ ബദറില്‍ ഖബറടക്കിയതായി ബന്ധുക്കള്‍ അറിയിച്ചു. മാതാവ്: ജമീല പനക്കല്‍.