GulfSaudi Arabia
മലപ്പുറം സ്വദേശി റിയാദില്‍ മരിച്ചു

റിയാദ്: മലപ്പുറം പുല്‍പ്പറ്റ തൃപ്പനച്ചി സ്വദേശി ബത്ഹയിലെ താമസസ്ഥലത്ത് മരിച്ചു. പരേതനായ രാമന്റെ മകന്‍ പാലക്കാട് കൈതൊട്ടില്‍ ഹരിദാസന്‍(68) ആണ് മരിച്ചത്.
റിയാദ് കെഎംസിസി മലപ്പുറം ജില്ലാ വെല്‍ഫെയര്‍ വിങ്ങ് ചെയര്‍മാന്‍ റഫീഖ് ചെറുമുക്കിന്റെയും ജനറല്‍ കണ്‍വീനര്‍ റിയാസ് ചിങ്ങത്തിന്റെയും നേതൃത്വത്തില്‍ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
മാതാവ് ചെല്ലക്കുട്ടി ഭാര്യ: ചന്ദ്രവതി. മക്കള്‍: അനീഷാന്തന്‍, അജിത്ത്, അരുണ്‍ ദാസ്.