മലയാളത്തിന് ഇത്രയേറെ നഷ്ടം സംഭവിച്ച മരണം, എംടിയുടെ യുഗം ഇന്ന് അവസാനിക്കുന്നു: എംവി ഗോവിന്ദൻ
സാഹിത്യത്തിന് പുറമെ സിനിമയെയും കീഴടക്കിയ വ്യക്തിയാണ് എംടി വാസുദേവൻ നായർ എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. അദ്ദേഹത്തിന്റെ നിർമാല്യം എന്ന സിനിമ മാത്രം മതി എക്കാലവും ഓർമിക്കാൻ. അനീതിക്ക് നേരെ കാർക്കിച്ച് തുപ്പൻ കരുത്തനായ കഥാപാത്രത്തെ സൃഷ്ടിക്കാൻ എംടിക്ക് പകരം മറ്റാരുമില്ല.
വർഗീയതയോടെ വിട്ടുവീഴ്ച ചെയ്യാത്ത നിലപാട് എക്കാലവും എംടി എടുത്തു. മലയാളത്തിന് ഇത്രയേറെ നഷ്ടം സംഭവിച്ച മരണമാണിത്. എംടിയുടെ യുഗം ഇന്ന് അവസാനിക്കുന്നു. നാല് കെട്ട് എന്ന ഒറ്റനോവൽ കൊണ്ട് ചെറുപ്രായത്തിൽ പ്രശസ്തിയിലേക്ക് കടന്ന എംടി ഓർമയായിരിക്കുന്നു
എംടിക്ക് പകരം മറ്റാരുമില്ല. എല്ലാവരിൽ നിന്നും വേറിട്ട് എനിക്കൊരു വഴിയുണ്ടെന്ന് അദ്ദേഹം കാണിച്ചു കൊടുത്തു. അദ്ദേഹത്തിന്റെ വേർപാട് ഒരുതരത്തിലും നികത്താൻ പറ്റില്ല. എംടി ആവേശോജ്വലമായ ഓർമയായി നിലനിൽക്കുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു.