Kerala
ബൈക്കും ലോറിയും കൂട്ടിയിടിച്ചു; ബംഗളൂരുവിൽ മലയാളി ബിടെക് വിദ്യാർഥി മരിച്ചു

ബംഗളൂരുവിൽ വാഹനാപകടത്തിൽ മലയാളി വിദ്യാർഥി മരിച്ചു. വെസ്റ്റ് കൊടുങ്ങല്ലൂർ സ്വദേശി കക്കോളിൻ ആൽബി ജോൺ ജോസഫാണ്(18) മരിച്ചത്.
കൊങ്കേരി-കുമ്പളഗോഡ് സർവീസ് റോഡിൽ വെച്ചാണ് അപകടമുണ്ടായത്. കോളേജിലേക്ക് വരുന്നതിനിടെ ആൽബി സഞ്ചരിച്ച ബൈക്ക് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു
ഗുരുതരമായി പരുക്കേറ്റ ആൽബിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സലിരിക്കെയാണ് മരണം സംഭവിച്ചത്. ബംഗളൂരുവിൽ ബിടെക് വിദ്യാർഥിയായിരുന്നു.