Kerala

നിക്ഷേപ തട്ടിപ്പിലൂടെ കോടികൾ തട്ടിയെടുത്ത മലയാളി ദമ്പതികൾ കെനിയയിലേക്ക് കടന്നു

കോടിക്കണക്കിന് രൂപയുടെ നിക്ഷേപ തട്ടിപ്പ് നടത്തി മുങ്ങിയ മലയാളി ദമ്പതികൾ കെനിയയിലേക്ക് കടന്നതായി പോലീസ്. എ ആൻഡ് എ ചിറ്റ് ഫണ്ട് ഉടമ ടോമി എ വർഗീസ്, ഷൈനി ടോമി എന്നിവരാണ് മുംബൈ വഴി ടൂറിസ്റ്റ് വിസയിൽ കെനിയയിലേക്ക് പോയതി.

ഇവർക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുമെന്ന് പോലീസ് പറഞ്ഞു. ഇവരുടെ ബന്ധുക്കളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാനും നീക്കം നടത്തുന്നുണ്ട്. കഴിഞ്ഞ ബുധനാഴ്ചയാണ് ഇരുവരും ബംഗളൂരുവിൽ നിന്ന് മുങ്ങിയത്

എറണാകുളത്ത് വെച്ചാണ് ഇവരുടെ ഫോൺ സ്വിച്ച് ഓഫ് ആയത്. വ്യാഴാഴ്ച മുംബൈയിൽ നിന്ന് കെനിയയിലേക്ക് കടന്നു. ഇവർക്കെതിരെ പരാതി നൽകിയവരുടെ എണ്ണം 410 ആയി. ഇതിൽ ഒന്നര കോടി രൂപ വരെ സ്ഥിരനിക്ഷേപമുള്ളവരും ഉണ്ട്. 100 കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടന്നതായാണ് വിവരം.

Related Articles

Back to top button
error: Content is protected !!