Dubai
പോയട്രി ഹാർട്ട് കാവ്യ സമ്മേളനത്തിൽ ഏറ്റവും പ്രായം കുറഞ്ഞ കവയിത്രിയായി മലയാളി പെൺകുട്ടി
![](https://metrojournalonline.com/wp-content/uploads/2025/02/malayali-student-tahani-hashir-in-15th-Poetic-heart-poetry-conference-held-in-dubai_copy_1920x1000-780x470.avif)
ദുബായ്: പതിനഞ്ചാമത് പോയട്രി ഹാർട്ട് കാവ്യ സമ്മേളനത്തിൽ സദസിന്റെ മുഴുവൻ ശ്രദ്ധാകേന്ദ്രമായി ഒരു മലയാളി പെൺകുട്ടി. ദുബായിൽ നടന്ന പതിനഞ്ചാമത് പോയട്രി ഹാർട്ട് കാവ്യസമ്മേളനത്തിൽ ഏറ്റവും പ്രായം കുറഞ്ഞ കവയിത്രിയാണ് 15 കാരിയായ തഹാനി ഹാഷിർ പങ്കെടുത്തത്. ഇത്തവണ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 11 കവികൾ ആണ് സമ്മേളനത്തിന്റെ ഭാഗമായത്. ഇതുവരെ മൊത്തം വെറും 90 കവികൾക്കാണ് പോയട്രി ഹാർട്ട് കാവ്യ സമ്മേളനത്തിൽ കവിത അവതരിപ്പിക്കാൻ അവസരം ലഭിച്ചിട്ടുള്ളത്.
ദുബായ് ഇന്റർനാഷണൽ അക്കാദമിക് സിറ്റിയും ദുബായ് നോളജ് വില്ലേജമായി സഹകരിച്ച് സോക്ക ഗക്കായി ഇന്റർനാഷണൽ ഗൾഫ് ആണ് പരിപാടി സംഘടിപ്പിക്കുന്നത്. യുഎഇയിലെ മാധ്യമപ്രവർത്തയായ തൻസീർ ഹാഷിറിന്റെയും എൻജിനീയറായി ജോലി ചെയ്യുന്ന ഹാഷിറിന്റെയും മകളാണ് താഹാനി.