Kerala

മലയാളി നഴ്‌സിംഗ് വിദ്യാർഥി ജർമനിയിൽ ജീവനൊടുക്കിയ നിലയിൽ

മലയാളി വിദ്യാർഥി ജർമനിയിൽ ജീവനൊടുക്കിയ നിലയിൽ. കോട്ടയം കാണക്കാരി കാട്ടാത്തിയിൽ റോയിയുടെ മകൻ അമലാണ്(22) മരിച്ചത്. നഴ്‌സിംഗ് പഠനത്തിനായി എട്ട് മാസം മുമ്പാണ് അമൽ ജർമനിയിലേക്ക് പോയത്.

ഞായറാഴ്ച ഉച്ചയ്ക്കും അമൽ വീട്ടിലേക്ക് വിളിച്ചിരുന്നു. തിങ്കളാഴ്ച മുതൽ അമലിനെ കാണാനില്ലെന്ന വിവരം വീട്ടുകാർ ലഭിച്ചു. പിന്നീട് തിങ്കളാഴ്ച രാത്രി അമൽ മരിച്ചെന്ന വിവരമാണ് വീട്ടുകാർക്ക് ലഭിച്ചത്

ഏജൻസിയെയും കോളേജ് അധികൃതരെയും ബന്ധപ്പെട്ടെങ്കിലും കൃത്യമായ വിവരം ലഭിച്ചില്ല. തുടർന്ന് പോലീസിൽ പരാതി നൽകി. കേരളാ പോലീസ് വിവരം ജർമൻ പോലീസിനോട് തിരക്കിയപ്പോഴാണ് ജീവനൊടുക്കിയതാണെന്ന വിവരം അറിഞ്ഞത്.

Related Articles

Back to top button
error: Content is protected !!