Kerala
150 ഗ്രാം മെത്താംഫെറ്റമിനുമായി മലയാളി യുവാവ് കോയമ്പത്തൂരിൽ പിടിയിൽ

രാസലഹരിയുമായ മലയാളി യുവാവ് കോയമ്പത്തൂരിൽ പിടിയിൽ. 150 ഗ്രാം മെത്താംഫെറ്റാമിനുമായാണ് കോയമ്പത്തൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് പിടിയിലായത്. കായംകുളം പുള്ളിക്കണക്ക് കൃഷ്ണപുരം സ്വദേശി എസ് മുഹമ്മദ് സിനാനാണ്(19) പിടിയിലായത്
ആലപ്പുഴയിൽ ഒന്നാം വർഷ എൻജിനീയറിംഗ് വിദ്യാർഥിയാണ് ഇയാൾ. ബംഗളൂരു-കന്യാകുമാരി ഐലൻസ് എക്‌സ്പ്രസിലെ പരിശോധനയിൽ ആണ് സിനാനെ പിടികൂടിയത്.
സംശയാസ്പദമായ രീതിയിൽ കണ്ടെത്തിയ പ്രതിയെ ചോദ്യം ചെയ്യുന്നതിനിടെ ഇയാൾ ഓടി രക്ഷപ്പെട്ടു. പിന്നീട് കേരളത്തിലേക്കുള്ള മറ്റൊരു ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ ഇയാളെ പിടികൂടുകയായിരുന്നു.