World
കാനഡയിൽ ചെറുവിമാനം തകർന്ന് വീണ് മലയാളി യുവാവ് മരിച്ചു

കാനഡയിൽ ചെറുവിമാനം തകർന്ന് വീണ് മലയാളി യുവാവടക്കം രണ്ട് പേർ മരിച്ചു. ഗൗതം സന്തോഷ് എന്ന മലയാളി യുവാവാണ് മരിച്ചത്. യുവാവിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. ഈ മാസം രണ്ടാം തവണയാണ് കാനഡയിൽ വിമാനാപകടത്തിൽ മലയാളികൾ മരിക്കുന്നത്
ഗൗതം സന്തോഷിന്റെ മരണം ടൊറന്റോയിലെ ഇന്ത്യൻ കോൺസുലേറ്റ് സ്ഥിരീകരിച്ചിട്ടുണ്ട്. ന്യൂഫൗണ്ട്‌ലാൻഡിലുണ്ടായ അപകടത്തിലാണ് ഗൗതം സന്തോഷ് മരിച്ചത്.
കേരള മുഖ്യമന്ത്രിയുടെ ഓഫീസിനെ മെൻഷൻ ചെയ്ത് എക്‌സ് പോസ്റ്റിലൂടെയാണ് ഇന്ത്യൻ കോൺസുലേറ്റ് മരണ വാർത്ത പുറത്തുവിട്ടത്. കഴിഞ്ഞ ദിവസം വൈകുന്നേരം ഡീർ ലേക്കിന് സമീപത്താണ് അപകടം നടന്നത്. വിമാനത്തിലുണ്ടായിരുന്ന രണ്ട് പേരും മരിച്ചു