Movies

പത്ത് മിനുട്ടിന് ഒന്നര കോടി വാങ്ങുന്ന നടി; 48ാം വയസ്സിലേക്ക് പ്രവേശിക്കുന്ന മല്ലിക ഷെരാവത്ത് ബോളിവുഡ് ഭരിക്കുന്ന റാണി

ഇന്ന് മല്ലികയുടെ ജന്മദിനം

മുംബൈ: ബോളിവുഡിലെ താര റാണികളുടെ പേര് പറഞ്ഞാല്‍ ഒരു പാട് പേരെ നിങ്ങള്‍ എണ്ണിയേക്കാം. എങ്കില്‍ 48ാം വയസ്സിലും താരമൂല്യം ഇടിയാത്ത, കോടികള്‍ സമ്പാദിക്കുന്ന, അഭിനയത്തോടൊപ്പം ബിസിനസ്സും കൊണ്ടുപോകുന്ന നടിയാരാണെന്ന് ചോദിച്ചാല്‍ അതിന് ഒറ്റപേര് മാത്രമെയുള്ളൂ. അതാണ് മല്ലികാ ഷെരാവത്ത്. ഇന്ന് 48ാം ജന്മദിനം ആഘോഷിക്കുന്ന നടിയുടെ ആസ്തിയെ കുറിച്ചും പ്രതിഫലത്തെ കുറിച്ചുമാണ് സിനിമാ ലോകം ചര്‍ച്ച ചെയ്യുന്നത്. വെറും പത്ത് മിനുട്ടുള്ള പരസ്യ ചിത്രത്തിന് ഒന്നര കോടി ശമ്പളം വാങ്ങിയ ഈ ബോളിവുഡ് നായിക ഇന്നും ഇന്ത്യന്‍ സിനിമയുടെ ഹോട്ട് ആന്‍ഡ് ബോള്‍ഡ് പ്രതീകം തന്നെയാണ്.

ഹിമേഷ് രേഷ്മിയയുടെ ആപ് കാ സുരൂര്‍ എന്ന ചിത്രത്തിലെ 10 മിനിറ്റ് ദൈര്‍ഘ്യമുള്ള വേഷത്തിനാണ് മല്ലിക ഒന്നര കോടി രൂപ ഈടാക്കിയത്.

നിലവില്‍ പല സംരംഭങ്ങളിലും താരം നിക്ഷേപം നടത്തിയിട്ടുണ്ട്.

നിലവില്‍ ഒരു സിനിമയില്‍ 4.1 കോടി രൂപയാണ് താരം ഈടാക്കുന്ന പ്രതിഫലം. ബ്രാന്‍ഡ് അംഗീകാരങ്ങളില്‍ നിന്ന് 2.5 കോടി രൂപയും മറ്റ് മാര്‍ഗങ്ങളിലൂടെ 1.6 കോടി രൂപയും താരത്തിന്റെ അക്കൗണ്ടിലെത്തുന്നുണ്ട്. നിലവില്‍ പാനസോണിക്, 7അപ്, ലക്സ് എന്നീ ബ്രാന്‍ഡുകളുമായി താരം സഹകരിക്കുന്നുണ്ട്. 4.1 കോടി രൂപ വില വരുന്ന ലംബോര്‍ഗിനി അവന്റഡോര്‍, 1.2 കോടി രൂപ വില വരുന്ന മെഴ്സിഡസ് ബെന്‍സ് എസ് ക്ലാസ് എന്നിവയാണ് താരത്തിന്റെ ഗാരേജിലുള്ള പ്രധാന വാഹനങ്ങള്‍. ഇത് കൂടാതെ മുംബൈയില്‍ 15 കോടി രൂപ വിലയുള്ള ആഡംബര അപ്പാര്‍ട്ട്മെന്റും ലോസ് ആഞ്ചല്‍സില്‍ 16.4 കോടി രൂപ വിലയുള്ള വീടും താരത്തിനുണ്ട്.

2002 ല്‍ ആണ് ആദ്യമായി താരം ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. അഭിനയത്തില്‍ രണ്ട് പതിറ്റാണ്ട് പിന്നിട്ടിട്ടും ബോളിവുഡിന്റെ ഹോട്ട് സിംബലായി നിലനില്‍ക്കാന്‍ താരത്തിനായിട്ടുണ്ട്. ഇന്ത്യന്‍ ഭാഷകള്‍ക്ക് പുറമെ ഹോളിവുഡിലും സാന്നിധ്യമറിയിച്ചിട്ടുള്ള മല്ലിക ഷെരാവത്തിന് പിറന്നാള്‍ ആശംസകള്‍ അര്‍പ്പിക്കുകയാണ് ആരാധകര്‍.

Related Articles

Back to top button