National
ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് മമത ബാനർജി
![](https://metrojournalonline.com/wp-content/uploads/2024/08/mamata-780x470.webp)
2026ലെ പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുമെന്ന് മമത ബാനർജി. ഡൽഹി, ഹരിയാന സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളിൽ പ്രതിപക്ഷത്തിന്റെ പരാജയത്തിന് കാരണം ആംആദ്മി പാർട്ടിയും കോൺഗ്രസുമാണെന്ന് മമത കുറ്റപ്പെടുത്തി
2026ലെ ബംഗാൾ തെരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സഖ്യമുണ്ടാക്കാനുള്ള സാധ്യത മമത ബാനർജി തള്ളിക്കളഞ്ഞു. 294 സീറ്റുള്ള നിയമസഭയിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ പാർട്ടി ഒറ്റയ്ക്ക് വിജയിക്കുമെന്ന് എംഎൽഎമാരുടെയും മന്ത്രിമാരുടെയും യോഗത്തിൽ അവർ പറഞ്ഞു
ഹരിയാന തെരഞ്ഞെടുപ്പിൽ ആംആദ്മി പാർട്ടി കോൺഗ്രസിനെയും ഡൽഹി തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ആംആദ്മി പാർട്ടിയെയും സഹായിച്ചില്ല. ഇത്തരം കാര്യങ്ങൾ അംഗീകരിക്കാനാകില്ല. ബംഗാളിൽ കോൺഗ്രസ് ഇല്ലെന്നും മമത ബാനർജി പറഞ്ഞു.