National
വിദേശപര്യടനത്തിനുള്ള കേന്ദ്ര സംഘത്തിൽ തൃണമൂൽ പ്രതിനിധി ഉണ്ടാകില്ലെന്ന് മമത ബാനർജി

പാക് ഭീകരത ലോകരാഷ്ട്രങ്ങൾക്ക് മുന്നിൽ വിശദീകരിക്കാനായി വിദേശപര്യടനത്തിനുള്ള സർവകക്ഷി സംഘത്തിൽ തൃണമൂൽ കോൺഗ്രസിന്റെ പ്രതിനിധിയുണ്ടാകില്ലെന്ന് മമത ബാനർജി. ഏഴ് സർവകക്ഷി സംഘങ്ങളിൽ തങ്ങളുടെ സാന്നിധ്യമുണ്ടാകില്ലെന്ന് മമത വ്യക്തമാക്കി.
പ്രതിനിധി സംഘത്തിൽ കേന്ദ്രം ഉൾപ്പെടുത്തിയ യൂസഫ് പത്താൻ എംപിയോട് സന്ദർശനത്തിൽ പങ്കെടുക്കരുതെന്ന് പാർട്ടി നിർദേശിച്ചു. പാർട്ടിയോട് ആലോചിക്കാതെ പ്രതിനിധിയെ കേന്ദ്രം നിശ്ചയച്ചതിൽ മമതക്ക് കടുത്ത അതൃപ്തിയുണ്ട്.
ഇന്തോനേഷ്യ, മലേഷ്യ, സൗത്ത് കൊറിയ, സിങ്കപ്പൂർ, ജപ്പാൻ എന്നീ രാജ്യങ്ങൾ സന്ദർശിക്കുന്ന സഞ്ജയ് ഝാ നയിക്കുന്ന സംഘത്തിലാണ് യൂസഫ് പത്തനെ ഉൾപ്പെടുത്തിയത്. ജനങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള മോദി സർക്കാരിന്റെ നീക്കമാണിതെന്നാണ് മമതയുടെ ആരോപണം