Kerala
മമ്മൂട്ടിയുടെ ഭാര്യാ പിതാവ് പി എസ് അബു അന്തരിച്ചു

മമ്മൂട്ടിയുടെ ഭാര്യാപിതാവ് പി എസ് അബു അന്തരിച്ചു. പ്രായാധിക്യവുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്‌നങ്ങളെത്തുടർന്ന് ആണ് അന്ത്യം. 90 വയസ്സായിരുന്നു. ഇന്ന് രാവിലെ 9 മണിയോടെയാണ് മരണം സംഭവിച്ചത്.
മട്ടാഞ്ചേരി സ്റ്റാർ ജംഗ്ഷനിലാണ് താമസം. കബറടക്കം ഇന്ന് രാത്രി 8 മണിക്ക് കൊച്ചങ്ങാടി ചെമ്പിട്ടപള്ളി കബർസ്ഥാനിൽ നടക്കും.
ഭാര്യ പരേതയായ നബീസ. മക്കൾ-സുൽഫത്ത്, അസീസ്, റസിയ, സൗജത്ത്. മരുമക്കൾ-മമ്മൂട്ടി, സലീം, സൈനുദ്ദീ്ൻ, ജമീസ് അസീസ്.