Kerala
ആലപ്പുഴയിൽ ട്രെയിൻ തട്ടി സ്ത്രീയും പുരുഷനും മരിച്ചു; പുരുഷനെ തിരിച്ചറിഞ്ഞു

ആലപ്പുഴയിൽ ട്രെയിൻ തട്ടി രണ്ട് പേർ മരിച്ചു. സ്ത്രീയും പുരുഷനുമാണ് മരിച്ചത്. മരിച്ച പുരുഷനെ തിരിച്ചറിഞ്ഞു.
അരൂക്കുറ്റി പള്ളാക്കൽ ശ്രീകുമാറാണ് മരിച്ചത്. സ്ത്രീയെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് രാവിലെയാണ് സംഭവം.
മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന മാവേലി എക്‌സ്പ്രസാണ് ഇവരെ തട്ടിയത്. ആലപ്പുഴ എഫ് സി ഐ ഗോഡൗണിന് സമീപത്തായിരുന്നു അപകടം.