National

പാക് ചാരസംഘടനക്ക് വേണ്ടി ചാരവൃത്തി; രാജസ്ഥാനിൽ ഒരാൾ അറസ്റ്റിൽ

പാക് ചാരസംഘടനയായ ഐഎസ്‌ഐക്ക് വേണ്ടി ചാരപ്പണി നടത്തിയെന്ന് ആരോപിച്ച് രാജസ്ഥാനിൽ ഒരാൾ അറസ്റ്റിൽ. ജയ്‌സാൽമീർ സ്വദേശി പത്താൻ ഖാൻ ആണ് അറസ്റ്റിലായത്. 1923ലെ ഒഫീഷ്യൽ സീക്രട്ട് നിയമപ്രകാരമാണ് പത്താൻ ഖാനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

പത്താൻ ഖാൻ 2013ൽ പാക്കിസ്ഥാൻ സന്ദർശിക്കുകയും പാക് ഇന്റലിജൻസ് ഏജൻസിയിലെ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടിരുന്നതായും അധികൃതർ അറിയിച്ചു. പത്താന് പണവും ചാരവൃത്തിക്കായി പരിശീലനവും ലഭിച്ചു. 2013ന് ശേഷവും ഇയാൾ പലതവണ പാക്കിസ്ഥാൻ സന്ദർശിച്ചിട്ടുണ്ട്

ജയ്‌സാൽമീർ അതിർത്തിയുമായി ബന്ധപ്പെട്ട അതീവ രഹസ്യങ്ങൾ ഇയാൾ പാക് ചാരസംഘടനയുമായി പങ്കുവെച്ചു. ഇന്ത്യൻ ഇന്റലിജൻസ് ആണ് പത്താൻ ഖാനെ പിടികൂടിയത്.

Related Articles

Back to top button
error: Content is protected !!