Kerala
തിരുവനന്തപുരം വിമാനത്താവളത്തിൽ 13 കിലോ ഹൈബ്രിഡ് കഞ്ചാവുമായി ഒരാൾ പിടിയിൽ

തിരുവനന്തപുരം വിമാനത്താവളത്തിൽ വൻ കഞ്ചാവ് വേട്ട. 13 കിലോ ഹൈബ്രിഡ് കഞ്ചാവുമായി ഒരാൾ പിടിയിലായി. കോഴിക്കോട് സ്വദേശി സുധീഷ് ടെൻസൺ ആണ് പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ പിടികൂടിയത്.
സുധീഷിന്റെ ബാഗിൽ നിന്നാണ് 13 കിലോ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയത്. തായ്‌ലാൻഡിൽ നിന്നാണ് ഇയാൾ കഞ്ചാവ് എത്തിച്ചത്. തുടർന്ന് ബാങ്കോക്ക് വഴി ദുബൈയിലേക്കും അവിടെ നിന്ന് തിരുവനന്തപുരത്തേക്കും എത്തുകയായിരുന്നു.
രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് തിരുവനന്തപുരം സിറ്റി ഡാൻസാഫ് ടീമും വിമാനത്താവളത്തിന് പുറത്തുണ്ടായിരുന്നു. പ്രതിയെ ചോദ്യം ചെയ്ത് വരികയാണ്.