National

ഹമാരി അദൂരി കഹാനി…; പ്രണയ വിവാഹത്തിനൊടുവില്‍ ജീവനൊടുക്കി യുവാവ്

പോയി മരിച്ചേക്കാന്‍ ഭാര്യയും വീട്ടുകാരും പറഞ്ഞെന്ന്

ദീര്‍ഘകാലത്തെ പ്രണയത്തിനൊടുവില്‍ ഒളിച്ചോടി നിയമപരമായി വിവാഹം ചെയ്ത യുവാവിന് ഒടുവില്‍ ജീവനൊടുക്കേണ്ടി വന്നു. ജീവിക്കാന്‍ കൊതിച്ച നിമിഷങ്ങളെ ഓര്‍ത്ത് ഹമാരി അദൂരി കഹാനി എന്ന് പോസ്റ്റിട്ട് ഭാര്യയുമൊത്തുള്ള ചിത്രങ്ങള്‍ ഷെയര്‍ ചെയ്ത് വീടിനടുത്തുള്ള മരത്തില്‍ ആ യുവാവ് കെട്ടിത്തൂങ്ങി മരിച്ചു.

ഉത്തര്‍പ്രദേശിലെ ബാരാബങ്കിയിലാണ് സംഭവം. സുധീര്‍കുമാര്‍ എന്ന 25-കാരനാണ് ഭാര്യവീട്ടുകാരുടെ നിരന്തരമായ ശല്യത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്തത്.

മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചിരിക്കുകയാണെന്നും കൂടുതല്‍ കാര്യങ്ങള്‍ അതിന് ശേഷമേ വ്യക്തമാകൂവെന്ന് പോലീസ് പറഞ്ഞു. സുധീര്‍ കുമാറിന്റെ കുടുംബം നല്‍കിയ പരാതിയെ തുടര്‍ന്ന് അന്വേഷണം പുരോഗമിക്കുകയാണ്.

നാല് വര്‍ഷത്തെ പ്രണയത്തിന് ശേഷം താന്‍ വിവാഹം കഴിച്ച കോമള്‍ എന്ന പെണ്‍കുട്ടി പിന്നീട് വീട്ടുകാര്‍ക്കൊപ്പം ചേര്‍ന്ന് തള്ളി പറഞ്ഞതാണ് തന്നെ അങ്ങേയറ്റം വേദനിപ്പിച്ചതെന്ന് യുവാവ് ആത്മഹത്യാ കുറിപ്പില്‍ വ്യക്തമാക്കി.

കോമളും അമ്മയും സഹോദരന്‍ ആയുഷും തന്നോട് പോയി മരിക്കാന്‍ പറയുകയായിരുന്നുവെന്നും പറയുന്നുണ്ട്.

Related Articles

Back to top button
error: Content is protected !!