
മസ്‌കത്ത്: മല കയറാനുള്ള ശ്രമത്തിനിടയില്‍ വീണു പരിക്കേറ്റയാളെ ഒമാന്‍ അധികൃതര്‍ രക്ഷപ്പെടുത്തി. വടക്കന്‍ ശര്‍ക്കിയ ഗവര്‍ണറേറ്റിലെ വാദി ബനീ ഖാലിദില്‍ വെച്ച് വീണു പരിക്കേറ്റയാളെയാണ് ഒമാന്‍ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റിയുടെ റെസ്‌ക്യൂ ടീം എത്തി രക്ഷപ്പെടുത്തിയത്.
പരിക്കേറ്റ വ്യക്തിക്ക് ആവശ്യമായ അടിയന്തര വൈദ്യസഹായം നല്‍കിയശേഷം തുടര്‍ ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണെന്ന് അധികൃത അറിയിച്ചു.