National
നായ്ക്കുഞ്ഞിനെ വാങ്ങാൻ 200 രൂപ നൽകിയില്ല; യുവാവ് അമ്മയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു കൊന്നു

റായ്പൂരിൽ അമ്മയെ മകൻ ചുറ്റികകൊണ്ട് അടിച്ച് കൊലപ്പെടുത്തി. നായ്ക്കുഞ്ഞിനെ വാങ്ങാൻ 200 രൂപ നൽകാത്തതിനെ തുടർന്നാണ് അമ്മയെ മകൻ ചുറ്റികകൊണ്ട് അടിച്ച് കൊലപ്പെടുത്തിയത്. ദേവി എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്.
45കാരനായ പ്രദീപ് ദേവഗൺ ആണ് കൊലപാതകം നടത്തിയത്. ആക്രമണത്തിൽ പരുക്കേറ്റ പ്രദീപിന്റെ ഭാര്യ രാമശ്വരി ചികിത്സയിലാണ്. പ്രദീപ് കൃത്യം നടത്തുന്നത് നേരിൽ കണ്ട മകനാണ് കൊലപാതക വിവരം അയൽക്കാരോട് പറഞ്ഞത്.
സംഭവം അറിഞ്ഞ് നാട്ടുകാർ ഓടിക്കൂടിയപ്പോഴേക്കും ദേവി മരിച്ചിരുന്നു. ഒളിവിൽപോയ പ്രതിക്കായി അന്വേഷണം തുടരുകയാണ്