Kerala
വയനാട് ബെവ്കോ ഔട്ട്ലെറ്റിന് സമീപം യുവാവ് കുത്തേറ്റ് മരിച്ചു; രണ്ട് പ്രതികളും ഒളിവിൽ
![murder](https://metrojournalonline.com/wp-content/uploads/2024/08/murder-780x470.webp)
വയനാട് താഴെയങ്ങാടിയിലുണ്ടായ സംഘർഷത്തിൽ യുവാവ് കുത്തേറ്റ് മരിച്ചു. ബീവറേജ് ഔട്ട്ലെറ്റ് പരിസരത്താണ് സംഭവം. എരിയ പള്ളി ഗാന്ധി നഗറിലെ റിയാസാണ്(24) മരിച്ചത്.
ഇന്നലെ രാത്രിയാണ് സംഭവം. മീനംകൊല്ലി സ്വദേശികളായ ചിലരുമായുണ്ടായ തർക്കത്തിനിടെയാണ് റിയാസിന് കുത്തേറ്റത്. ഗുരുതരമായി പരുക്കേറ്റ റിയാസിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
രഞ്ജിത്ത്, അഖിൽ എന്നിവരാണ് പ്രതികളെന്ന് പോലീസ് അറിയിച്ചു. ഒളിവിൽ പോയ ഇവർക്കായി തെരച്ചിൽ തുടരുകയാണ്.