Kerala
മംഗളൂരു ആൾക്കൂട്ട കൊലപാതകം: വയനാട് സ്വദേശി അഷ്റഫിന്റെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി

മംഗളൂരുവിൽ ആൾക്കൂട്ടം തല്ലിക്കൊന്ന വയനാട് സ്വദേശി അഷ്റഫിന്റെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി. പാക്കിസ്ഥാൻ അനുകൂല മുദ്രവാക്യം വിളിച്ചെന്ന് ആരോപിച്ചാണ് അഷ്റഫിനെ ആൾക്കൂട്ടം മർദിച്ചു കൊന്നത്. വർഷങ്ങളായി മാനസിക പ്രശ്നമുള്ളയാളാണ് അഷ്റഫെന്ന് ബന്ധുക്കൾ പറയുന്നു. കേസിൽ ഇതുവരെ 20 പേർ അറസ്റ്റിലായിട്ടുണ്ട്
സംഭവത്തെ തുടർന്ന് മംഗളൂരുവിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. മംഗളൂരുവിൽ എത്തി സഹോദരൻ ജബ്ബാറാണ് മൃതദേഹം ഏറ്റുവാങ്ങിയത്. ഇന്നലെ രാത്രിയോടെ കർണാടക പോലീസ് നൽകിയ ഫോട്ടോ കണ്ടാണ് മരിച്ചത് അഷ്റഫ് ആണെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞത്
പുൽപ്പള്ളി സ്വദേശിയാണ് ഇയാൾ. മാനസിക പ്രശ്നങ്ങളുള്ള അഷ്റഫ് കൃത്യമായി വീട്ടിൽ വരാറില്ലെന്നും എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും ജബ്ബാർ പറഞ്ഞു.