Novel

മംഗല്യ താലി: ഭാഗം 5

രചന: കാശിനാഥൻ

ആരെയും കൂസാതെ കൊണ്ട് ഹരി വെളിയിലേക്ക് ഇറങ്ങി.

പോളേട്ടാ…..
അവന്റെ ശബ്ദം ഉയർന്നതും ഒരാൾ ഓടി അരികിലേക്ക് വന്നു.

എന്താ മോനേ…

വണ്ടിഎടുക്കു… എനിക്ക് എയർപോർട്ടിൽ പോണം…

അവൻ പറഞ്ഞതും അയാൾ ഓടി ചെന്നു കാറിൽ കയറി.

ഹരി…. നിന്നോടാ പറഞ്ഞത് പോകരുതെന്ന്…
മഹാലഷ്മി വന്നു മകനോട് പറഞ്ഞു എങ്കിലും അവൻ അതൊന്നും കേൾക്കാൻ പോലും തയ്യാറായില്ല.

ഹരി
…….. എടാ പോകരുത്..
അവർ വീണ്ടും ശബ്ദം ഉയർത്തി. പക്ഷെ അപ്പോളേക്കും പോളേട്ടൻ വണ്ടി സ്റ്റാർട്ട്‌ ചെയ്ത് കഴിഞ്ഞു.

സമാധാനം ആയെന്ന് തോന്നുന്നു മകനെ പറഞ്ഞു വിട്ടപ്പോൾ.. പാവം ഹരി. അവന്റെ അവസ്ഥയെ….. കഷ്ടം.
ഭാമ പിറു പിറുക്കുന്നത് മഹാലക്ഷ്മി വ്യക്തമായി കേട്ടു.

ഇവിടെ ആരുടേം ശബ്ദം ഉയരണ്ട…. അത് എന്റെ കാലശേഷം മാത്രം മതി.
പെട്ടെന്ന് അവർ പറഞ്ഞതും ഭാമ തല കുനിച്ചു.

എന്താ… എന്ത് പറ്റി, എന്തിനാ എല്ലാവരും കൂടെ ഇവിടെ കൂടി നിൽക്കുന്നെ…..

ഐശ്വര്യ അവരുടെ അടുത്തേക്ക് വന്നു ചോദിച്ചു.

പ്രേത്യേകിച്ചു ഒന്നുമില്ല മോളെ, ഹരിക്ക് ഒന്ന് ഹൈദരാബാദ് വരെ പോകേണ്ടി വന്നു, ഒരു ബിസിനസ്‌ മീറ്റ്..

മറുപടി പറഞ്ഞു കൊണ്ട് മഹാലക്ഷ്മി മൂത്ത മരുമകളെ നോക്കി പുഞ്ചിരിച്ചു.

ഓഹ്.. അതാണോ ഭദ്രയ്ക്ക് സങ്കടം…
പുച്ഛഭാവത്തിൽ ഐശ്വര്യ നോക്കിയതും ഭദ്ര പെട്ടന്ന് കണ്ണീർ തുടച്ചു കൊണ്ട് അവളെ നോക്കി പുഞ്ചിരി തൂകി.

ഹമ്….. ഭദ്രമോൾക്ക് വിഷമമായി, പെട്ടന്ന് ഹരി പോയപ്പോള്… സാരമില്ല.. അവൻ രണ്ട് ദിവസത്തിനു ഉള്ളിൽ മടങ്ങിഎത്തും കേട്ടോ..
ഭദ്രയുടെ കൈത്തണ്ടയിൽ പിടിച്ചു കൊണ്ട് മഹാലക്ഷ്മി അകത്തേക്ക് പോയി.അത് കണ്ടതും ഐശ്വര്യയുടെ മുഖം ഇരുണ്ടു.

എന്ത് കൂടോത്രം ചെയ്തിട്ടാണോ, ഈ അനാഥ പെണ്ണിനോക്കെ ഇവിടെ വന്നു കേറാൻ യോഗം ഉണ്ടായേ…

ഐശ്വര്യയ്ക്ക് കേൾക്കാൻ പാകത്തിന് പറഞ്ഞു കൊണ്ട് ആയിരുന്നു ഭാമയും റൂമിലേക്ക് വന്നത്.

അനികുട്ടനെവിടെ മോളെ….
വാത്സല്യം വാരി വിതറി ഭാമ വന്നു ഐശ്വര്യയോട് ചോദിച്ചു..

റൂമിലുണ്ട് ചെറിയമ്മേ… എനിക്ക് ഒരു ഗ്ലാസ്‌ ചായ തരുമോ.. ഈ മുല്ലപ്പൂവൊക്കെ ചൂടിയത് കൊണ്ട് വല്ലാത്ത തലവേദന പോലെ

അയ്യോ… അതിനെന്താ മോളെ, ചെറിയമ്മ ഇപ്പൊ തരാം കേട്ടോ…എന്റെ കുട്ടിയിവിടെയിരിക്ക്
ഭാമ വേഗത്തിൽ അടുക്കളയിലേക്ക്പോയി..

പെട്ടന്ന് തന്നെ അവൾക്ക് ചായ കൊണ്ട് വന്നു കൊടുത്തു.
കുടിക്ക് മോളെ… എന്നിട്ട് പോയി റസ്റ്റ്‌ എടുക്ക്.. ഇന്നിനി വേറെ പ്രോഗ്രാം ഒന്നുമില്ലലോ…. മറ്റന്നാൾ അല്ലെ റിസപ്ഷൻ..

ഹമ്… അതേ..

എന്തായാലും അത് നന്നായി…. ആഹ് ഹരിയിനി വരുമൊന്നു ആർക്കറിയാമല്ലേ..
ഭാമ ആരോടെന്നല്ലാതെ പറഞ്ഞു.

ഈ സമയത്തു ഹരി ടൌൺ പിന്നിട്ടു കഴിഞ്ഞു.
പോളേട്ടാ…….

എന്താ മോനേ.

സ്വസ്ഥമായിട്ട് ഇരിക്കാൻ പറ്റിയ ഏതേലും ഒരിടം വേണം. എവിടെക്കാണെന്ന് വെച്ചാൽ അങ്ങോട്ട് വിട്ടൊ..

അവൻ പറഞ്ഞതും അയാൾ ചിന്താകുലനായി.മുഖം തിരിച്ചു നോക്കിയപ്പോൾ കണ്ടു സീറ്റിൽ ചാരി കിടക്കുന്നവനെ..

ഫോൺ വൈബ്രേറ്റ് ചെയ്തതും ഹരി എടുത്തു നോക്കി.

മൃദുലയാണ്..

അവൻ ആ കാൾ അറ്റൻഡ് ചെയ്തില്ല. പിന്നെയും അവൾ വിളിച്ചു കൊണ്ടേയിരുന്നു. പക്ഷെ ഹരി ഫോൺ എടുത്തു സ്വിച്ച് ഓഫ് ചയ്തു.

***
സങ്കടപ്പെടേണ്ട…. ഹരിയുടെ മനസ്സിൽ എന്റെ മോൾക്ക് സ്ഥാനം ലഭിക്കും. അതിനു യാതൊരു മാറ്റവും ഇല്ലാ…. കുറച്ചു ക്ഷമയോടെ മോള് കാത്തിരിക്കണം… അതിനു തയ്യാറല്ലേ ഭദ്രേ….

മഹാലക്ഷ്മി അവളുടെ കൈയിൽ പിടിച്ചു കൊണ്ട് ചോദിച്ചതും ഒരുത്തരം നൽകാനാവാതെ ഭദ്രവിഷമിച്ചു.

അവൻ പാവമാ മോളെ,,ഇത്ര പെട്ടന്ന് ഇങ്ങനെയൊരു വിവാഹം.. അവനത് ഒട്ടും പ്രതീക്ഷിച്ചില്ല. അതുകൊണ്ട് ഉണ്ടായ പ്രോബ്ല ആണിതൊക്കെ
എന്തൊക്കെ സംഭവിച്ചാലും ഞാൻ ഉണ്ടാവും മോളുടെ ഒപ്പം.

മഹാലഷ്മി വീണ്ടും വീണ്ടും അവളോട് ഓരോന്ന് പറഞ്ഞു കൊണ്ടേയിരുന്നു.

നീയെന്താണ് ഒന്നും മിണ്ടാതെ നിൽക്കുന്നെ, എന്തേലും പറയു മോളെ…
പ്രതീക്ഷയോടെ അവർ അവളുടെ മുഖത്തേക്ക് നോക്കി നിന്നു.

എനിക്ക് തിരിച്ചു പോണം .പ്ലീസ് ലക്ഷ്മിയമ്മേ.. ഇവിടെഎനിക്ക് പറ്റില്ല…എന്നോട് ക്ഷമിയ്ക്കണം..

തന്റെ മുന്നിൽ നിന്നു വിങ്ങിപ്പൊട്ടുന്ന ഭദ്രയെ കാണും തോറും അവരുടെ ഉള്ളിലും വല്ലാത്തൊരു നൊമ്പരം പോലെ..

അദ്ദേഹം ഒരു പെൺകുട്ടിയെ പ്രണയിച്ചതല്ലെ.. ആ കുട്ടിയിനി ഇവിടെ വരുമ്പോൾ, എന്നേ കാണുമ്പോൾ, എനിയ്ക്ക് അതൊന്നും ഓർക്കാൻ വയ്യാ..

അതൊന്നും മോള് ഓർക്കേണ്ട, അവനാപ്പറഞ്ഞത് ഞാൻ ഒട്ടു വിശ്വസിക്കുകയിം ഇല്ലാ..എന്റെ ഹരി അത്തരക്കാരനല്ല, സഹോദരി സ്ഥാനത്തു മാത്രമേ അവൻ അവളെ കണ്ടിട്ടുള്ളു.മൃദുല ഇങ്ങോട്ട് വരുമ്പോൾ അവളോട് പറയാനുള്ളത് ഞാൻ പറഞ്ഞോളാം..

എന്താണ് പറയണ്ടതന്ന് പോലും എനിയ്ക്ക് അറിയില്ല ലക്ഷ്മിയമ്മേ… പേടിയാകുവാ..

മൂന്നു മാസങ്ങൾ, മോൾക്ക് ഇവിടെ നിൽക്കാൻ പറ്റോ, എന്നിട്ട് പറ്റുന്നില്ലെങ്കിൽ ബാക്കി കാര്യം അപ്പോൾ നോക്കാം …കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button