Novel

മംഗല്യ താലി: ഭാഗം 66

രചന: കാശിനാഥൻ

ഹരി വീട്ടിൽ എത്തുന്നത് vareyum ഭദ്ര ഉറങ്ങാതെ അവനെ കാത്തു ഇരിപ്പുണ്ട്.

ഫോണിൽ വിളിച്ച ശേഷം മാത്രം ഇറങ്ങി വരാവൊള്ളൂ എന്നു അവൻ പ്രേത്യേകം അവളോട് പറഞ്ഞിട്ടുണ്ട്.

ഒരു ഓട്ടോറിക്ഷ മുറ്റത്തു വന്നു നിൽക്കുന്ന ശബ്ദം കേട്ടതും ഭദ്ര ജനാലയിൽ കൂടി പുറത്തേക്ക് നോക്കി.

ഹരി ആണെങ്കിൽ വണ്ടിക്കാരന് കാശൊക്കെ കൊടുത്തിട്ട് ഇറങ്ങിവരുന്നത് അവൾ കണ്ടു.

ഓടി ചെന്ന് വാതിൽ തുറന്നപ്പോൾ ഓട്ടോ പറഞ്ഞു അയച്ചു പോക്കറ്റിൽ കിടന്ന ഫോൺ എടുത്തു ഭദ്രയെ വിളിക്കാൻ തുടങ്ങുവായിരിന്നു അവൻ.

ഞാൻ വിളിക്കാതെ വാതിൽ തുറക്കരുത് എന്ന് പറഞ്ഞതല്ലായിരുന്നോ…?
ഹരി അവളോട് ചോദിച്ചു.

ഹരിയേട്ടനാണ് വന്നതെന്ന് ഞാൻ ജനാലയിൽ കൂടി നോക്കിയപ്പോൾ കണ്ടു, അതുകൊണ്ട് ഓടി വന്ന് വാതിൽ തുറന്നത്.

ഹ്മ്മ്…..
അവൻ അവളുടെ കൈയിൽ ഇരുന്ന പൊതി അവളെ ഏൽപ്പിച്ചു.

ഇതെന്താ ഏട്ടാ…
തട്ടു ദോശയാണ്, താൻ എന്തെങ്കിലും കഴിച്ചിരുന്നോ.?

ഇല്ല… ഹരിയേട്ടൻ വന്നിട്ട് ഭക്ഷണം കഴിക്കാമെന്ന് കരുതിയായിരുന്നു,

ഹ്മ്മ്… ഞാനൊന്നു കുളിക്കട്ടെ, എന്നിട്ട് ഇപ്പോ വരാം.

ആൾക്ക് ഇപ്പോൾ എങ്ങനെയുണ്ട് ഹരിയേട്ടാ, അവരുടെ വീട്ടുകാരെല്ലാവരും വന്നുല്ലേ..

ഓപ്പറേഷൻ സക്സസ് ആയിരുന്നു, അദ്ദേഹം സാധാരണ ജീവിതത്തിലേക്ക് മടങ്ങി വന്നു. പിന്നെ അദ്ദേഹത്തിന്റെ ഭാര്യയും രണ്ടു പെൺകുട്ടികളും ആണ്, വന്നിട്ടുള്ളത്. ബാക്കി റിലേറ്റീവ്സ് ഒക്കെ വന്നു കൊണ്ടേയിരിക്കുന്നു.

അവരൊക്കെ എന്ത് പറഞ്ഞു.

ഒരുപാട് താങ്ക്സ് ഉണ്ടെന്ന് ഒക്കെ പറഞ്ഞു. നല്ലൊരു ലേഡിയാണ് അവര്.

ആഹ്… ഹരിയേട്ടൻ ആകെ മടുത്തു അല്ലേ…?

മ്മ്….. ഞാനൊന്ന് ഫ്രഷ് ആയിട്ട് വരാം താൻ ഇവിടെയിരിക്ക്…

ഹരി റൂമിലേക്ക് പോയി. എന്നിട്ട് ഇട്ടിരുന്ന ഷർട്ട് ഒക്കെ അഴിച്ചു മാറ്റി. കുളിക്കുവാനായി വേഗം ബാത്റൂമിലേക്ക് പോയി.

ഭദ്ര ആ സമയത്ത് കുറച്ച് കട്ടൻ ചായയൊക്കെ ഇടുകയായിരുന്നു.
10 15 മിനിറ്റ് എടുത്തു ഹരികുളിച്ചുറങ്ങാൻ.
അവൻ വന്നപ്പോൾ കഴിക്കുവാനുള്ള ഭക്ഷണമൊക്കെ അവൾ മേശമേൽ നിരത്തി വച്ചിട്ടുണ്ട്.

കഴിച്ചിട്ട് വേഗം കിടക്കാം….നാളെ എനിയ്ക്ക് ഒന്നുരണ്ട് സ്ഥലങ്ങളിൽ പോകേണ്ടതാണ്. പുതിയൊരു ബിസിനസ് തുടങ്ങുന്ന ഉദ്യമം ഒക്കെ ഞാൻ അങ്ങ് ഉപേക്ഷിച്ചു , ഇനിയിപ്പോൾ ഏതെങ്കിലും ഒരു നല്ല കമ്പനിയിൽ ജോലിക്ക് കയറണം അല്ലെങ്കിൽ കാര്യങ്ങളൊക്കെ കൈവിട്ടു പോകും ഭദ്ര…
കസേരയിലേക്ക് വന്നിരുന്നു കൊണ്ട് അവൻ പറഞ്ഞു.

എല്ലാം ശരിയാകും ഹരിയേട്ടാ. ഹരിയേട്ടന്റെ ആഗ്രഹമൊക്കെ നടക്കും എനിക്ക് ഉറപ്പുണ്ട്.

ഹരിക്ക് ആത്മവിശ്വാസം നൽകുമ്പോഴും അവൻ ആകെ വിഷമത്തിൽ ആണെന്നുള്ളത്,ഭദ്രയ്ക്ക് നൂറു ശതമാനം അറിയാമായിരുന്നു..എങ്ങനെ എങ്കിലും എല്ലാം പെട്ടന്ന് നേരെയാകാൻ ആയിരുന്നു അവളുടെ പ്രാർത്ഥനയും.

*—–***
ദിവസങ്ങൾ ഒന്നൊന്നായി മുന്നോട്ടു പോയിക്കൊണ്ടിരുന്നു.
ഹരിക്കാണെങ്കിൽ ഇതുവരെ നല്ല ഒരു ജോലി ശരിയായിട്ടില്ല. എവിടെ ചെന്നാലും എന്തെങ്കിലും ഒക്കെ തടസ്സം തന്നെ. അവനും ആകെ മനപ്രയാസം ആയി. അവനെ എങ്ങനെ സമാധാനിപ്പിക്കണമെന്നുള്ളത് ഭദ്രയ്ക്കും അറിയില്ലായിരുന്നു. ഇതിനോട് ഇടയ്ക്ക് ഒന്ന് രണ്ട് ദിവസം ഹരി ഹോസ്പിറ്റലിലും പോയി.

എവിടെയെങ്കിലും ഒക്കെ ജോലി അന്വേഷിച്ചുള്ളത് തത്രപ്പാടിനിടയിൽ, ടൗണിൽ എത്തുന്ന നേരത്ത് ആയിരിക്കും ഹോസ്പിറ്റലിൽ കയറുന്നത്.
അപ്പോഴൊക്കെ അവരുടെ റിലേറ്റീവ് സ്‌, ആയിരിക്കും റൂമിനുള്ളിൽ നിറയെ.
ഒന്ന് രണ്ട് മിനിറ്റ് കഷ്ടി നിന്ന ശേഷം, ഹരി പെട്ടെന്ന് ഇറങ്ങി പോവുകയും ചെയ്യും.

ഡിസ്ചാർജ് ആയി പോകുന്നതിനു മുൻപ്, രവിചന്ദ്രൻ നായർക്ക്, ഹരിയെ കാണാൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞത് ആയിരുന്നു. അതിൻപ്രകാരം അദ്ദേഹത്തിന്റെ ഭാര്യ അവനെ വിളിക്കുകയും ചെയ്തു. പക്ഷേ ഹരി തിരക്കിലായിരുന്നു, അവന് പത്തനംതിട്ട വരെ പോകേണ്ട ഒരു ആവശ്യമുണ്ടായിരുന്നു. അതുകൊണ്ട് ഹോസ്പിറ്റലിൽ എത്താൻ കഴിഞ്ഞില്ല. ഉറപ്പായിട്ടും ഒരു അവധി ദിവസം നോക്കി താ ൻ വീട്ടിലേക്ക് വരാമെന്നായിരുന്നു ഹരി അവരോട് അറിയിച്ചത്.

ഇതിനോട് ഇടയ്ക്ക് ഒന്ന് രണ്ട് തവണ ഹരിയും ഭദ്രയും ചേർന്ന് മീര ടീച്ചറെയും ദേവി അമ്മയെയും ഒക്കെ കാണുവാനായി ചെന്നിരുന്നു.
അവിടുത്തെ കുട്ടികൾക്കൊക്കെ കുറെ ചോക്ലേറ്റ്സ് ഒക്കെ വാങ്ങിയാണ് അവൾ ചെന്നത്. ആദ്യത്തെ തവണ ചെന്നപ്പോൾ വലിയ പ്രശ്നങ്ങൾ ഒന്നും ഇല്ലായിരുന്നു. എന്നാൽ പിന്നീട് ഒരു തവണ കൂടി അവർ രണ്ടാളും ടീച്ചറിനെയൊക്കെ കാണുവാനായി പോയപ്പോൾ, അവളെ അവർ വിലക്കി.

മോളെ ഭദ്ര…. മോള് ഇനി ഇങ്ങോട്ട് വരുന്നതൊക്കെ വളരെ സൂക്ഷിച്ച് വേണം.. മഹാലക്ഷ്മി മമാഡം വാൺ ചെയ്തിരിക്കുകയാണ് നിന്നെ ഇങ്ങോട്ട് പ്രവേശിപ്പിക്കരുത് എന്നുള്ളത്… മോള് വന്നിട്ടുണ്ടെങ്കിൽ, ഈ സ്ഥാപനം തന്നെ നിർത്തലാക്കി കളയും എന്നൊക്കെയാണ് അവർ പറയുന്നത്. അങ്ങനത്തെ ഒരു സിറ്റുവേഷൻ വന്നാൽ ഈ പാവം കുട്ടികൾക്ക് പിന്നെ ആരാണ് മോളെ ഉള്ളത്.

മീര ടീച്ചർ ദയനീയമായി പറയുന്നത് കേട്ടുകൊണ്ട് നിറമിഴികളുടെ നിൽക്കുവാനേ ഭദ്രയ്ക്ക് കഴിഞ്ഞിരുന്നുള്ളൂ.. എല്ലാവർക്കും ഓരോ മുത്തം നൽകിയശേഷം ഹരിയോടൊപ്പം അവൾ കരഞ്ഞുകൊണ്ട് ഇറങ്ങിപ്പോരുകയായിരുന്നു.

വീട്ടിലെത്തിയിട്ടും ഭദ്രയുടെ സങ്കടം മാറിയിരുന്നില്ല.
ഹരി വന്നു നോക്കിയപ്പോൾ അടുക്കളപ്പുറത്ത് നിന്നുകൊണ്ട്, ഭദ്ര കണ്ണുനീർ തുടയ്ക്കുന്നു.

താൻ വിഷമിക്കുവൊന്നും വേണ്ട, അമ്മ ഇതല്ലാ ഇതിന്റെപ്പുറവും പറയും,, അവരുടെ ക്യാരക്ടർ ആണത്, ഒരിക്കലും മാറ്റാൻ പറ്റില്ലല്ലോ പിന്നെ പറഞ്ഞിട്ട് കാര്യമില്ല..

അവൻ നോക്കിയപ്പോൾ ഭദ്ര പിന്നെയും വിതുമ്പുകയാണ്

തനിക്ക് ഞാനില്ലേ ഭദ്ര… പിന്നെ എന്തിനാണ് ഇത്രയ്ക്ക് വിഷമം..

അവൻ അവളെ തന്നിലേക്ക് തിരിച്ചു അഭിമുഖമായി നിർത്തി.
എന്നിട്ട് അവളുടെ മുഖം അവന്റെ ഇരു കൈക്കുമ്പിളിലുമായി എടുത്തു.

എനിക്ക് സഹിയ്ക്കാൻ പറ്റുന്നില്ല ഏട്ടാ…. ആകെ സങ്കടമായി. എനിക്ക് സ്വന്തമെന്നു പറയുവാൻ ഈ ഭൂമിയിലുള്ളത് അവരൊക്കെയല്ലേ..

അവരൊക്കെയുണ്ട് ശരി തന്നെ,അതവിടെ നിൽക്കട്ടെ എന്നാൽ അതിനേക്കാളേറെ സ്വന്തമായിട്ട് ഉള്ളത്, തനിയ്ക്ക് ഇപ്പോള് ഞാൻ അല്ലെ ഭദ്രാ…..
ഹരി ചോദിച്ചതും ഭദ്ര അവനെ കെട്ടിപിടിച്ചു കുറേ നേരം കരഞ്ഞു.

എന്റെ ഭദ്രലക്ഷ്മി ഇങ്ങനെ കരയല്ലേ.. പ്ലീസ്… അത് മാത്രം ഈ ഹരിയേട്ടനു സഹിയ്ക്കാൻ പറ്റുന്നില്ല കേട്ടോ.

അവൻ അവളെ തന്നിലേക്ക് വീണ്ടും ചേർത്തു പിടിച്ചു കൊണ്ട് ആ നെറുകയിൽ മുത്തി……കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ  വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button
error: Content is protected !!