മംഗല്യ താലി: ഭാഗം 67
രചന: കാശിനാഥൻ
ലക്ഷ്മിഅമ്മയോട് യാതൊരു തെറ്റും ചെയ്യാത്തവളാണ് ഞാൻ, എന്നിട്ട് എന്നെ ഇങ്ങനെ ക്രൂശിക്കുന്നത് വലിയ കഷ്ടമല്ലേ ഹരിയേട്ടാ..
ഭദ്ര മുഖമുയർത്തി ഹരിയെ നോക്കി.
സ്വന്തം മകനായ എന്നോട് അമ്മ ചെയ്തു കൂട്ടുന്നത് എന്തൊക്കെയാണ്. അത് വെച്ച് നോക്കുമ്പോൾ താനുമായിട്ട് അധികം നാളത്തെ പരിചയമൊന്നുമില്ലല്ലോ.. അതുകൊണ്ട് അമ്മയുടെ രീതികളെയൊക്കെ ആ സെൻസിൽ എടുത്താൽ മതി. താൻ ഇതൊക്കെ ഓർത്ത് കണ്ണീർ പൊഴിക്കുവാൻ ആണങ്കിൽ പിന്നെ അതിനു മാത്രമേ നേരം കാണു .നമുക്ക് നമ്മൾ മാത്രം മതി മറ്റാരും വേണ്ട..
ഭദ്രയോട് ആശ്വാസവാക്കുകൾ പറഞ്ഞു അവളെ സമാധാനിപ്പിച്ചത് കൊണ്ട് നിന്നപ്പോഴായിരുന്നു ഹരിയുടെ ഫോൺ റിങ്ങ് ചെയ്തത്.
എടുത്തു നോക്കിയപ്പോൾ അനിയേട്ടൻ ആയിരുന്നു.
ഹലോ അനിയേട്ടാ….
ആഹ് ഹരി.. നീ തിരക്കാണോ മോനേ..
ഹേയ് അല്ലല്ലോ.. എന്താ അനിയേട്ടാ.
ഞാൻ ഒരു മെയിൽ അയച്ചിട്ടുണ്ട് അതൊന്ന് ചെക്ക് ചെയ്തു നോക്കാമോ നീയ്?
എന്തിന്റെ മെയിലാണ്?
അതു TP അസോസിയേഷന്റെ വർക്കുമായി ബന്ധപ്പെട്ടുള്ളത്.
അതിനെക്കുറിച്ച് ഒക്കെ അനിയേട്ടനും അമ്മയും ഐശ്വര്യയും ഒക്കെ ചേർന്ന് നോക്കി തീരുമാനിച്ചാൽ മതി. ഇനി എനിക്ക് സമയമില്ല, ഇതൊന്നും മാനേജ് ചെയ്യാന്. എന്നെ അവിടുന്ന് അടിച്ചിറക്കി വിട്ടിട്ട്, പിന്നെയും ഓഫീസിലെ കാര്യങ്ങളൊക്കെ നോക്കി നടത്തേണ്ട ആവശ്യമൊന്നും തൽക്കാലം എനിക്കില്ല. ഹരി പുകഞ്ഞ കൊള്ളിയല്ലേ ഏട്ടാ .. അതുകൊണ്ടല്ലേ അമ്മ എന്നെ അവിടെനിന്നും ഒഴിവാക്കിയത്.
ഹരി…
ഇതൊക്കെ കൂളായിട്ട് ചെയ്യാൻ നിങ്ങൾക്കൊക്കെ പറ്റും എന്ന് അമ്മയ്ക്ക് ഉറപ്പുണ്ട്. തൽക്കാലം അനിയേട്ടനും ഐശ്വര്യയും ഒന്നു ശ്രമിച്ചു നോക്കൂ. ഞാൻ കുറച്ചു ബിസിയാണ്. പിന്നെ, ഓഫീസ് മാറ്റേഷ്സ് അല്ലാതെ എന്ത് കാര്യങ്ങൾക്കുവേണ്ടി എന്നോട് സംസാരിക്കാനും അനിയേട്ടന് വിളിക്കാം.. അതിനൊക്കെയുള്ള മറുപടി ഞാൻ പറയുകയും ചെയ്യും. ഇനി ഇതും പറഞ്ഞു ഒരു ഇടപാട് നമുക്കിടയിൽ തൽക്കാലം ഞാൻ അവസാനിപ്പിച്ചിരിക്കുന്നു.
ഹരി അറുത്ത് മുറിച്ച് പറഞ്ഞശേഷം ഫോൺ കട്ട് ചെയ്തു.
അനിയേട്ടനോട് എന്തിനാണ് അങ്ങനെയൊക്കെ പറഞ്ഞത് പാവം ഏട്ടന് വിഷമമായി കാണും…
ഭദ്ര ഹരിയോട് ചോദിച്ചു
എല്ലാദിവസവും ഓഫീസിലെ എന്തെങ്കിലും ഡൗട്ട് ചോദിച്ചുകൊണ്ട് അനിയേട്ടൻ എന്നെ വിളിക്കുന്നുണ്ട്. ആദ്യമൊക്കെ ഞാൻ അതെല്ലാം ക്ലിയർ ചെയ്തു കൊടുത്തു. ഇനിയിപ്പോ എനിക്ക് അതിന്റെ ആവശ്യമില്ല. അവിടെ വേറെ സ്റ്റാഫ് ഉണ്ട് അനിയേട്ടനും അമ്മയും അനിയേട്ടന്റെ ഭാര്യയും ഒക്കെയുണ്ട്. അവരൊക്കെ കൂടി ഒന്ന് തീരുമാനിച്ചു നടത്തിക്കോട്ടെ..
അറിയാവുന്ന കാര്യങ്ങൾ പറഞ്ഞു കൊടുക്കുന്നത് നല്ലതല്ലേ ഹരിയേട്ടാ….
നല്ലതാണല്ലോ..അതുകൊണ്ടല്ലേ. അവിടെനിന്നും പടിയടച്ച് പിണ്ഡം വെച്ചിട്ടും ഞാൻ ഇതൊക്കെ പറഞ്ഞു കൊടുത്തു കൊണ്ടിരുന്നത്.. അപ്പോ അവര് ഇതൊരു അവസരമായി എടുത്ത് എന്നെ അങ്ങ് ദുരുപയോഗം ചെയ്യുന്നു. എന്റെ ബുദ്ധിയും പവറുംമൊക്കെ വേണം . അത് അമ്മയ്ക്കും ആവശ്യമാണല്ലോ. കാരണം കമ്പനി നല്ല രീതിയിൽ നിലനിർത്തിക്കൊണ്ടു പോകണം. ബാക്കിയുള്ളവരോടൊക്കെ പറയുന്നത് മകനെ ഇറക്കിവിട്ടു, എന്നിട്ട് മരുമകളെ പിടിച്ച് ആ സ്ഥാനത്തേക്ക് ഇരുത്തിയെന്ന്.. ആ ബാങ്കുകാരോട് പോലും അമ്മ ചെന്ന് എന്നെ സഹായിക്കരുതെന്ന് പറഞ്ഞു വിലക്കിയിട്ടുണ്ട്. എന്നിട്ടും അവരുടെ കൊള്ളരുതായ്മകൾ മൊത്തം സഹിച്ചാണ് ഞാൻ അനിയേട്ടൻ വിളിക്കുമ്പോൾ ഒക്കെ ഓരോ പാർട്ണസിനോടും എങ്ങനെ ബിഹേവ് ചെയ്യണം എന്നു പറഞ്ഞു കൊടുത്തു കൊണ്ടിരുന്നത്. ഇനി അതിന്റെ ആവശ്യമൊന്നുമില്ല.
ഞാനിപ്പോൾ സീറോ ആയി നിൽക്കുകയാണ്.. അമ്മ ഒരാള് കാരണം. ഇനിയും അവരുടെ കാര്യങ്ങൾക്കൊക്കെ ചുക്കാൻ പിടിച്ച് ഞാനെന്തിന് നിൽക്കണം. എനിക്കുമില്ലേ ഭദ്ര അഭിമാനമൊക്കെ.
ഹരി ക്ഷുഭിതനായി.
അപ്പോഴേക്കും പോളേട്ടനും ബീന ചേച്ചിയും അവിടേക്ക് വന്നു.
ആഹ്…. ബീനെച്ചി..
ഭദ്ര അവരുടെ അടുത്തേക്ക് ഓടിയിറങ്ങിച്ചെന്നു.
***
ഹരി അറുത്തു മുറിച്ചു പറയുന്നത് കേട്ടുകൊണ്ട് അനിരുദ്ധനും ഐശ്വര്യയും ഇരിക്കുകയാണ്.
ഇനിയിപ്പോ എന്ത് ചെയ്യും. ഇതിനെക്കുറിച്ചൊന്നും നമുക്ക് വലിയ പിടുത്തം ഇല്ലല്ലോ അനിയേട്ടാ.
ഐശ്വര്യ വിഷമത്തോടെ ഭർത്താവിനെ നോക്കി.
ഇത്രയും ദിവസം ഹരിയുടെ സഹായത്താൽ സ്റ്റാർ ആയിട്ട് തിളങ്ങി നിൽക്കുകയായിരുന്നു ഐശ്വര്യ.
അവൾ ചെയ്യുന്ന ഓരോ പ്രവർത്തിയുടെയും പിന്നിൽ ഹരിയാണെന്നുള്ളത് അനിരുദ്ധനും ഐശ്വര്യം മാത്രമേ അറിയു. പിന്നെ മഹാലക്ഷ്മിയ്ക്കും . ഓഫീസിൽ എല്ലാവരുടെയും വിചാരം ഐശ്വര്യ ഭയങ്കര കഴിവുള്ളവളാണെന്ന്.
പക്ഷേ ഒറിജിനൽ ആയിട്ടുള്ള ഇതിന്റെയൊക്കെ പ്രഭവ കേന്ദ്രം ഹരിനാരായണൻ ആണെന്ന് മാത്രം ആർക്കും അറിയില്ലായിരുന്നു.
ഒരു വലിയ കമ്പനിയുമായുള്ള പ്രോജക്ടിന്റെ ഡീറ്റെയിൽസ് ആയിരുന്നു അനി ഹരിക്ക് മെയിൽ ആയിട്ട് അയച്ചുകൊടുത്തത്. പക്ഷേ ഹരി അത് ഓപ്പൺ ചെയ്തു പോലും നോക്കിയിരുന്നില്ല.
അങ്ങനെയാണ് അനിരുദ്ധൻ അവനെ വിളിച്ചത് പോലും.. പക്ഷേ ഹരിയിൽ നിന്നും ഇങ്ങനെ ഒരു പ്രതികരണം അവരാരും പ്രതീക്ഷിച്ചതുമില്ല..
മോളെ.. നീ ഒന്നുകൊണ്ടും വിഷമിക്കേണ്ട നിനക്കറിയാവുന്ന രീതിയിൽ ഇതിന്റെ ബാക്കി കാര്യങ്ങൾ ചെയ്തോളൂ.. നഷ്ടം എത്ര വന്നാലും സഹിക്കുവാൻ അമ്മ തയ്യാറാണ്..
മഹാലക്ഷ്മി മരുമകൾക്ക് വമ്പൻ പ്രോത്സാഹനമാണ് കൊടുത്തത്..
അനിരുദ്ധനും അവളുടെ കൂടെ നിന്നു.
പക്ഷേ ഐശ്വര്യയ്ക്ക് വല്ലാത്ത ടെൻഷൻ ആയിരുന്നു.
അവൾ വിഷണ്ണയായി അവരെ നോക്കി.
***
ഇതെന്താണ് പോളേട്ടാ ഒരു മുന്നറിയിപ്പുമില്ലാതെ വന്നത്.
ഹരി പോളേട്ടനെ നോക്കി ചോദിച്ചു.
ഇവളിന്നലെ ഒരു സ്വപ്നം കണ്ടു, ക്കാലത്തെ എണീറ്റപ്പോൾ മുതൽ പറയുന്നതാണ്, ഭദ്ര മോളുടെ അടുത്ത് പോകണമെന്ന്.
എന്തായിരുന്നു ചേച്ചി,ചേച്ചികണ്ട സ്വപ്നം ഒന്ന് കേൾക്കട്ടെ…
ഹരിയും ഭദ്രയും ബീന ചേച്ചിയെ നോക്കി.
എന്റെ മോനേ ഈ നിൽക്കുന്ന ഭദ്രമോള് പ്രഗ്നന്റ് ആണെന്ന് ഞാൻ സ്വപ്നം കണ്ടുന്നേ… അതും വെളുപ്പിന് നാലര മണിക്ക്.
ആഹ് ബെസ്റ്റ്… നടന്നത് തന്നെ..
ഹരി താടിക്ക് കയ്യും കൊടുത്ത് ഭദ്രയേ നോക്കി ചിരിച്ചു.
അതെന്താ മോനെ നീ അങ്ങനെ പറയുന്നത്.. ചിലപ്പോൾ ഒരു കുഞ്ഞു വന്ന ശേഷം ആയിരിക്കും നിങ്ങളുടെ ഭാഗ്യമൊക്കെ തെളിഞ്ഞു വരുന്നത്.
ഹ്മ്മ്.. ബെസ്റ്റ്…അതിനൊക്കെ അതിന്റെതായ
എന്റെ പൊന്നു ചേച്ചി…..
അവൻ എന്തോ പറയാൻ തുടങ്ങിയതും ഭദ്ര ഹരിയുടെ കൈത്തണ്ടയിൽ പിടിച്ച് അവനെ പിന്നിലേക്ക് വലിച്ചു.
…..കാത്തിരിക്കൂ………
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…