Novel

മംഗല്യ താലി: ഭാഗം 78

രചന: കാശിനാഥൻ

ഹരി വന്നപ്പോൾ അന്ന് ഇത്തിരി താമസിച്ചു പോയിരിന്നു.
ഓഫീസിൽ ഓരോരോ തിരക്കുകൾ.
താൻ ലേറ്റ് ആകുമെന്ന്
ഭദ്രയോട് പ്രേത്യേകം അവൻ വിളിച്ചു പറഞ്ഞു.
അതുകൊണ്ട് അവനെ കാത്തു ഇരിക്കുകയാണ് അവൾ

അപ്പോഴാണ് ഭദ്രയുടെ ഫോൺ റിങ് ചെയ്തത്. എടുത്തു നോക്കിയപ്പോൾ മീരടീച്ചർ
അവളുടെ മുഖം പ്രകാശിച്ചു.

ഹലോ ടീച്ചറമ്മേ…

മോളെ.. നീ കിടന്നാരുന്നോ.

ഹേയ് ഇല്ലന്നെ. ഹരിയേട്ടൻ എത്തിയില്ല. ഞാൻ വെറുതെ ഇവിടെ ഇരിക്കുവാരുന്നു.

നേരം 9മണി ആയല്ലോ മോളെ. നിനക്ക് ഒറ്റയ്ക്കിരിയ്ക്കാൻ പേടിയുണ്ടോ?

ഇല്ല ടീച്ചറമ്മേ.. എനിക്ക് പേടിയില്ല. അവിടെ എല്ലാവരും എന്ത് പറയുന്നു. ദേവിയമ്മ അടുത്തുണ്ടോ.

ദേവിമ്മ നേരത്തെ കിടന്നു. കാലിനും കൈയ്ക്കും ഒക്കെ വല്ലാത്ത വേദന..

അയ്യോ.. എന്നിട്ടോ.

നാളെയൊ മറ്റൊ ഹോസ്പിറ്റലിൽ പോണം മോളെ.. ക്ഷീണം ഉണ്ട്.

ഹം… ടീച്ചറമ്മ കഴിച്ചോ?

ആഹ് കഴിച്ചു. മോള് ഹരി വന്നിട്ടേ ഒള്ളുല്ലോ അല്ലേ?

അതെ… ഹരിയേട്ടൻ എത്താറായി.. എന്നെ വിളിച്ചിരുന്നു.

ഒറ്റയ്ക്ക് അവിടെ സേഫ് ആണോ മോളെ. എനിക്കെന്തോ പേടി പോലെ.

ഇല്ലന്നെ.. ഇവിടെ അങ്ങനെ കുഴപ്പമില്ല. വീടുകളൊക്ക അടുത്ത്ഉണ്ടല്ലോ. പിന്നെ ഹരിയേട്ടൻ അങ്ങനെ ലേറ്റ് ആകുന്നതല്ല. ഇന്ന് കമ്പനി സ്റ്റാർട്ട്‌ ചെയ്ത ദിവസം ആയോണ്ടാ.

കുറച്ചു നേരം ഇരുവരും തമ്മിൽ സംസാരിച്ചുകൊണ്ട് ഇരുന്നു. അതിനു ശേഷം ഹരി വന്നപ്പോൾ ആയിരുന്നു മീര ഫോൺ കട്ട് ചെയ്തത്.
ഹരിയാണോ എന്ന് നോക്കീട്ട് വാതിൽ തുറക്കാവു എന്ന് മീര പല തവണ ഭദ്രയോട് പറഞ്ഞു.

അതെ അമ്മേ.. ഹരിയേട്ടൻ തന്നെയാ. ഞാൻ ജനാലയിൽ കൂടി കണ്ടു.
ചിരിയോടെ ഭദ്ര പറയുന്നത് അവർ കേട്ടു.

അവർക്ക് സമാധാനം നഷ്ടപ്പെട്ട രാത്രി ആയിരുന്നു അന്ന്…..

ഓർമകൾ പലപ്പോഴും ഒരു കാന്തിക പ്രവാഹം പോലെ, കീഴ്പ്പെടുത്തുവാനായി വരുന്നത് മീരയ്ക്ക് അനുഭവപ്പെട്ടു.. എന്നാലും ആ ചിന്തകളിലേക്ക് പോകാതെ അവർ മനസ്സിനെ ബലപ്പെടുത്തുകയാണ്.

ഈശ്വരനോട് മുട്ടിപ്പായി പ്രാർത്ഥിച്ചു കൊണ്ട് അവർ തന്റെ കിടക്കയിൽ ഇരുന്നു..

അയാൾ അടങ്ങിയിരിക്കില്ല എന്നുള്ളത് മീരയ്ക്ക് 100% അറിയാം..

പേടിയോടെ, പ്രാർത്ഥനയോടെ അവൾ കണ്ണുകൾ അടച്ചു…
അപ്പോഴെല്ലാം അവളുടെ മനസ്സിൽ തെളിഞ്ഞു വന്നത് , ഒരു കൈക്കുഞ്ഞിനെയും എടുത്തുകൊണ്ടു ഓടുന്ന 21കാരിയുടെ മുഖം ആയിരുന്നു.
***

ആരായിരുന്നു ഫോണില്.. ടീച്ചർ ആണോ.?

ഹരി അകത്തേക്ക് കയറി വരുന്നതിനിടയിൽ ഭദ്രയോട് ചോദിച്ചു.

അതേ ഏട്ടാ ടീച്ചറമ്മയായിരുന്നു അല്ലാതെ എന്നെ ആരു വിളിക്കാനാ..

അവൻ സെറ്റിയിൽ ഇരുന്നപ്പോൾ ഭദ്ര പെട്ടന്ന് അടുക്കളയിലേക്ക് പോയി.
ഹരിയ്ക്ക് കോഫി എടുക്കാന്.

അപ്പോഴും ഹരിയ്ക്ക് ഫോൺ വന്നുകൊണ്ടേ ഇരുന്നു.

ഇന്നാകെ വലഞ്ഞു പോയി…. എല്ലാം ഒന്നു ഓർഡറിൽ ആവണം ഭദ്രാ…

അവൾ കൊടുത്ത കാപ്പി മേടിച്ചു മെല്ലെ ഊതി കുടിക്കുന്നതിനിടയിൽ ഹരി പറയുകയാണ്.

ഏട്ടനെ സഹായിക്കാൻ വേറെ ആരാ ഉള്ളത്?

അങ്ങനെയൊരാൾ ഇത് വരെ സെറ്റ് ആയില്ലടോ.. ഈ ഫീൽഡിൽ ഉള്ള എഫിഷ്യന്റ് ആയിട്ടുള്ള ആരെങ്കിലും വരണം ഇല്ലെങ്കിൽ എനിക്ക് ബുദ്ധിമുട്ടാണ്.

ഏട്ടന്റെ പരിചയത്തിൽ ആരെങ്കിലുമുണ്ടോ?

നിലവിൽ ഉള്ളവരൊക്കെ ഓരോ കമ്പനികളിൽ വർക്ക് ചെയ്യുന്നവരാണ്.

ശരൺ സാർ… ആ സാറിനെ കൊണ്ട് പറ്റില്ലേ?

പുള്ളി ഓക്കെയാണ്.. പക്ഷേ ആൾക്ക് ഒരുപാട് ചുമതലകൾ ഉണ്ടെടോ. രവീന്ദ്രൻ സാറിന്റെ രണ്ടുമൂന്ന് കമ്പനികളുടെ, ഡയറക്ഷൻ മുഴുവൻ ശരൺ സാറിനെ കേന്ദ്രീകരിച്ചാണ്.

ഹ്മ്മ്…. ഏട്ടൻ മറ്റ് ആരോടെങ്കിലും ചോദിച്ചു നോക്കൂ, വെറുതെ എന്തിനാ ഈ ടെൻഷൻ ഒക്കെ എടുത്ത് വെയ്ക്കുന്നെ

ഈ ഒരു പ്രൊഫഷനെന്ന് പറഞ്ഞാൽ കൂടുതലും ടെൻഷനാണ്….. ഒന്ന് രണ്ട് മാസത്തെ കാര്യമേ ഉള്ളൂ, പിന്നെയെല്ലാം അങ്ങട് സെറ്റായിക്കോളും.

കാപ്പി കുടിച്ച ഗ്ലാസ് , ഭദ്രയേ ഏൽപ്പിച്ച ശേഷം, ഹരി ഫ്രഷ് ആവാനായി റൂമിലേക്ക് പോയി.

ഭദ്രയാണെങ്കിൽ ചോറും കറികളും ഒക്കെ എടുത്ത് ടേബിളിൽ വയ്ക്കുകയാണ്.

ആ സമയത്ത് അവന്റെ ഫോൺ വീണ്ടും റിങ്ങ് ചെയ്തു.
ഹരി അപ്പോൾ കുളിക്കുകയായിരുന്നു..

ഭദ്ര ഫോണെടുത്തു നോക്കിയപ്പോൾ രവീന്ദ്രൻ സാർ കോളിംഗ് എന്നായിരുന്നു ഡിസ്പ്ലേയിൽ തെളിഞ്ഞു വന്നത്.

ഹരിയേട്ടാ..
ഫോണുമായി അവള് വാഷ് റൂമിന്റെ വാതിൽക്കൽ ചെന്ന് അവനെ കൊട്ടി വിളിച്ചു…

എന്താടോ എന്തുപറ്റി….?
അത് പിന്നെ രവീന്ദ്രൻ സാർ വിളിക്കുന്നുണ്ട് ഏട്ടനെ

എടുത്തിട്ട് ഞാൻ കുളിക്കുവാണെന്ന് പറയൂ ഭദ്ര.. 10 മിനിറ്റിനുള്ളിൽ തിരിച്ചു വിളിച്ചോളാം.

ഹ്മ്മ്.. ശരി.
അവൾ കോള് അറ്റൻഡ് ചെയ്തു..

ഹലോ സർ..

ആഹ് മോളെ….
വാത്സല്യത്തോടെ അയാൾ വിളിച്ചപ്പോൾ ഭദ്രയുടെ ഹൃദയം വിങ്ങി…

സർ.. ഏട്ടൻ കുളിക്കാൻ കേറി. ഇറങ്ങിയാൽ ഉടനെ തിരിച്ചു വിളിക്കാമെന്ന് പറഞ്ഞു.

ഓക്കേ ഓക്കേ.. ദൃതി ഇല്ലന്ന്.. മോള് കഴിച്ചോ.

ഇല്ല സർ. ഹരിയേട്ടൻ വന്നിട്ട് പത്തു പതിനഞ്ച് മിനിറ്റ് ആയുള്ളൂ.

ഓക്കേ….

എന്നാൽ ശരി സാർ..

ഓക്കേ മോളെ.
അവൾ ഫോൺ കട്ട് ചെയ്തു.

ഫോൺ കട്ട് ചെയ്തിട്ടും അവൾ അതിലേക്ക് നോക്കിയ പടി നിൽക്കുകയാണ്.. എന്താണെന്ന് അറിയില്ല.. ആ മനുഷ്യന്റെ ശബ്ദം.. അതു തന്റെ ശരീരത്തിലേക്ക് പ്രവഹിക്കുകയാണ്.
ഒരു വല്ലാത്ത സന്തോഷം പോലെ തോന്നുന്നു.
തന്റെ ഏറ്റവും വേണ്ടപ്പെട്ട ഒരാൾ ആണെന്ന് ആരോ മന്ത്രിക്കും പോലെ.

ഭദ്രാ….
ഹരി വിളിച്ചതും അവൾ ഞെട്ടി പിടഞ്ഞു എഴുന്നേറ്റു…കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ  വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button
error: Content is protected !!