Novel

മംഗല്യ താലി: ഭാഗം 85

രചന: കാശിനാഥൻ

ടീച്ചറെ ടീച്ചർക്ക് എന്താണ് പറ്റിയത്… ഇതെന്തിനാ ഇങ്ങനെയൊക്കെ കാണിക്കുന്നത്.
ഭദ്രയും തിരിച്ചു ചോദിച്ചു കൊണ്ട് അവരെ എഴുന്നേൽപ്പിക്കാൻ ശ്രമിച്ചു.

ഒരിക്കലും.. ഒരിക്കലും പൊറുക്കാൻ ആവാത്ത തെറ്റ് തന്നെയാണ് അമ്മ നിന്നോട് ചെയ്തത്…. ലോകത്തിൽ ഒരു അമ്മയും സ്വന്തം മകളോട് ഇങ്ങനെ കാണിക്കില്ലായിരുന്നു മോളെ.. നിന്നെ പ്രസവിച്ച സ്ത്രീയായിട്ടു പോലും എല്ലാവരുടെയും മുമ്പിൽ എന്റെ മകൾ അനാഥയായ് കഴിഞ്ഞു. ഒരു രാജകുമാരിയായി വളരേണ്ട നീയാ,,, ഒടുക്കം എത്രയെത്ര ത്യാഗങ്ങൾ സഹിച്ചു, ഹരിയുടെ വീട്ടിൽ പോലും, ഒരു വേലക്കാരിയുടെ സ്ഥാനം പോലും എന്റെ മകൾക്ക് ലഭിച്ചില്ല.. ഇതിന്റെയൊക്കെ കാരണക്കാരി ഞാനാണ്…ഞാൻ മാത്രമാണ്… എന്നോട് ക്ഷമിക്കു മോളെ… ഈ പാപിയായ അമ്മയോട് നീ ക്ഷമിക്കു

മീര പറയുന്നത് കേട്ടുകൊണ്ട് ഞെട്ടിത്തരിച്ച് , ശ്വാസം എടുക്കുവാൻ പോലും മറന്നു നിൽക്കുകയാണ് ഭദ്ര… അതേ അവസ്ഥയിൽ തന്നെയായിരുന്നു ഹരിയും രവീന്ദ്രനും..

ടീച്ചർ……
ഭദ്ര അവരെ തുറിച്ച് നോക്കി.

അപ്പൊ ടീച്ചർ എന്റെ….?

നിന്റെ പെറ്റമ്മയാണ്… നിന്റെ സ്വന്തം അമ്മ…. എന്റെ ഈ വയറ്റിൽ ഞാൻ പത്തു മാസം ചുമന്നു പ്രസവിച്ച എന്റെ പൊന്നുമോളാ നീയ്.

ഉറക്കെ കരഞ്ഞുകൊണ്ട് മീര പറയുകയാണ്..

ടീച്ചർ എന്തിനാണ് ഇങ്നെയൊക്കെ ചെയ്തുകൂട്ടിയത്…. എത്രയോ വട്ടം ഞാൻ ടീച്ചരോട് ചോദിച്ചിട്ടുണ്ട് എന്റെ അമ്മയൊ അച്ഛനോ ആരാണെന്ന് അറിയുമോ എന്ന്,, കാലുപിടിച്ച് ഞാൻ യാചിച്ചിട്ടില്ലേ അറിയാമെങ്കിൽ ഒന്നു പറഞ്ഞു തരണേ എന്ന്.. മാതാപിതാക്കൾ ഇല്ലാത്തതിന്റെ വേദന, അത് എത്രമാത്രം അനുഭവിച്ചവളാണ് ഞാൻ എന്നുള്ളത് ടീച്ചറിന് വ്യക്തമായിട്ട് അറിയാവുന്നതല്ലേ. ഒരിക്കൽപോലും ടീച്ചർ എന്നിട്ട് എന്നോട് പറഞ്ഞോ,,,,പറയാൻ മനസ്സ് കാട്ടിയോ.. എന്തിനായിരുന്നു മറ്റുള്ളവരുടെ മുൻപിൽ എന്നെ ഒളിച്ചു വെച്ചത്. അതിനുമാത്രം എന്ത് തെറ്റാണ് ഞാൻ ടീച്ചറോട് ചെയ്തത്. എന്റെ സ്വന്തം അമ്മയെപ്പോലെ തന്നെയല്ലേ ഞാൻ എന്നും ടീച്ചറെ കണ്ടിരിക്കുന്നത്. എന്നിട്ട് പോലും എന്നോട് ഒന്നു പറഞ്ഞില്ലല്ലോ.. ഒരുതവണ..ഒരേയൊരു തവണ മാത്രം നീ എന്റെ മകളാണെന്ന് പറഞ്ഞോ… ഇല്ലല്ലോ..

ഭദ്ര തന്റെ കവിളിലെ കണ്ണീർ തുടച്ചു മാറ്റിക്കൊണ്ട് മീരയെ നോക്കി ചോദിക്കുകയാണ്.
അവളുടെ കരച്ചിൽ കണ്ടുകൊണ്ട് ഹരി അകത്തേക്ക് കയറി ചെല്ലുവാൻ തുടങ്ങിയതും രവീന്ദ്രൻ പെട്ടെന്ന് അവന്റെ കയ്യിൽ പിടിച്ച് തടഞ്ഞു..

പോകരുത്…. വെയിറ്റ് വെയിറ്റ്.
അയാൾ ശബ്ദം താഴ്ത്തി അവനോടു പിറു പിറുത്തു.

മോളെ….
അമ്മയുടെ സാഹചര്യം… അതങ്ങനെ ആയിപ്പോയി. അത്രമേൽ ക്രൂരമായ ഒരു സാഹചര്യത്തിലൂടെ കഴിഞ്ഞു പോയതുകൊണ്ട് മാത്രമാണ്, ഇങ്ങനെയൊക്കെ സംഭവിച്ചത്. നിന്നോട് അതൊന്നും പറഞ്ഞാൽ നിനക്ക് മനസ്സിലാവില്ല….

എന്നിട്ട് എന്തിനാണ് ടീച്ചർ ഇപ്പോൾ ഇതൊക്കെ പിന്നെ പറയാൻ കൂട്ടാക്കിയത്… ഈ രഹസ്യം അത് ടീച്ചറിന്റെ ഉള്ളിൽ മാത്രം ഇരുന്നാൽ മതിയായിരുന്നു..

നീ എല്ലാം അറിയുവാൻ സമയമായി എന്ന് എനിക്ക് തോന്നി അതുകൊണ്ട് മാത്രമാണ് ടീച്ചർ പറഞ്ഞത്…

എന്റെ അച്ഛൻ… എന്റെ അച്ഛൻ എവിടെയെങ്കിലും ജീവിച്ചിരിപ്പുണ്ടോ ടീച്ചർ.. ടീച്ചർക്ക് അതെങ്കിലും എന്നോട് ഒന്ന് പറയാൻ പറ്റുമോ.
പെട്ടെന്ന് ഭദ്ര ചോദിച്ചതും രവീന്ദ്രന്റെ ശരീരത്തിൽ ഒരു മിന്നൽ പ്രവഹിച്ചത് പോലെ ആയിരുന്നു.

മോളെ.. അത് പിന്നെ…
മീര വാക്കുകൾക്കായി പരതി.

ദയവുചെയ്ത് ടീച്ചർക്ക് ഇത്തിരിയെങ്കിലും എന്നോട് മനസ്സലിവുണ്ടെങ്കിൽ, എന്റെ അച്ഛൻ ആരാണെന്ന് ഒന്നു പറയണം. അധികാരം കാണിച്ചുകൊണ്ട് ചെല്ലാനോ പിതൃത്വത്തെ ചോദ്യം ചെയ്യുവാനോ ഒന്നുമല്ല, ഒരിക്കലെങ്കിലും ആ മനുഷ്യനെ ദൂരെ നിന്നാണെങ്കിലും ഒന്ന് കാണുവാൻ എനിക്കൊരു മോഹം ഉണ്ട്.
അതുകൊണ്ട് മാത്രമാണ് ഞാൻ ടീച്ചറോട് ഇത്രയധികം യാചിക്കുന്നത്.

മോളെ……

പറയൂ ടീച്ചർ,,, അതാരാണെന്ന് എന്നോട് പറയു.. ടീച്ചറുടെ ജീവിതത്തിൽ എന്താണ് സംഭവിച്ചത്. എന്തിനാണ് ടീച്ചർ എന്നെ ഈ അമ്മത്തൊട്ടിലിൽ ഉപേക്ഷിച്ചത്, പെറ്റമ്മ ആയിട്ട് പോലും, എന്തിനാണ് എല്ലാവരുടെയും മുമ്പിൽ എന്നെ ഒരു അനാഥയായി ചിത്രീകരിച്ചത്. എനിക്കതിന്റെയൊക്കെ ഉത്തരം ലഭിച്ചേ തീരൂ… കാരണം അനാഥത്വത്തിന്റെ വേദന, അതറിഞ്ഞവളാണ് ഞാൻ. എത്രയോ പേരുടെ മുൻപിൽ വെറുമൊരു പരിഹാസ കഥാപാത്രമായി ഞാൻ നിന്നിട്ടുണ്ട്. അച്ഛനും അമ്മയും ആരാടീ എന്ന് ചോദിച്ചു കൊണ്ട്, പഠിക്കുന്ന സമയത്ത് കൂട്ടുകാരും ടീച്ചേഴ്സും ഒക്കെ എന്നെ കളിയാക്കിയിട്ടുണ്ട്. അതും എന്റെ കുഞ്ഞു പ്രായത്തിൽ.. എന്റെ മനസ്സ് എന്തോരം കരഞ്ഞിട്ടുണ്ടെന്ന് ടീച്ചർക്ക് അറിയുമോ,, എത്രയോ രാത്രികളിൽ എന്റെ അച്ഛനെയും അമ്മയെയും ഓർത്ത് ഞാൻ നിലവിളിച്ചിട്ടുണ്ടെന്ന് അറിയോ…. എല്ലാവരുടെയും മുമ്പിൽ നിന്നും എത്രയെത്ര കുത്തുവാക്കുകൾ എനിക്ക് കേൾക്കേണ്ടതായി വന്നിട്ടുണ്ട്. അതൊക്കെ മറക്കാനും പൊറുക്കാനും എനിക്കിനി സാധിക്കില്ല ടീച്ചർ,, എന്താണ് ടീച്ചറുടെ ജീവിതത്തിൽ സംഭവിച്ചത് എന്നുള്ളത് എനിക്കറിഞ്ഞു തീരു… അല്ലാതെ ഭദ്രലക്ഷ്മി ഇവിടെ നിന്നും പിന്മാറില്ല..

എന്തൊക്കെയോ തീരുമാനിച്ചുറപ്പിച്ചത് പോലെ ഭദ്ര അവരെ നോക്കി.

മോളെ… അത്..

ടീച്ചർ പറയണം… ഇതൊക്കെ പറയുവാൻ എന്നോട് താല്പര്യം ഇല്ലായിരുന്നുവെങ്കിൽ പിന്നെ എന്തിനാണ് ഇപ്പോൾ ഈ മാപ്പ് പറച്ചിൽ… വെറും ഷോയല്ലേ….
ഇക്കുറി ഭദ്രയ്ക്ക് ഇത്തിരി ദേഷ്യം വന്നു..

നീ അല്ലായിരുന്നു മോളെ അനാഥ
നിനക്ക് അച്ഛനും അമ്മയും എല്ലാവരും ഉണ്ടായിരുന്നു.. ശരിക്കും ആരോരുമില്ലാത്തവൾ ഈ മീര ആയിരുന്നു. ജനിപ്പിച്ചവർ ആരെന്നറിയാതെ അഗതിമന്ദിരത്തിൽ വളർന്നു വലുതായവൾ ഈ മീരയായിരുന്നു….

നിറകണ്ണുകളോടെ മീര ഓരോരോ കാര്യങ്ങളായി ഭദ്രയോട് പറഞ്ഞു..

മീരയുടെ കുട്ടിക്കാലവും പഠനവും കോളേജിൽ എത്തിയതും അവിടെവച്ച് സമ്പന്നനായ ഒരാളെ പരിചയപ്പെട്ടതും, അയാൾ മീരയുടെ അഗതി മന്ദിരത്തിൽ വന്നിട്ട് അവളെ വിവാഹമാലോചിച്ചതും, അവരുടെ രജിസ്റ്റർ മാരേജ് നടന്നതും, അങ്ങനെയങ്ങനെ നടന്ന കാര്യങ്ങൾ മുഴുവനായും മീര തന്റെ മകളെ പറഞ്ഞു കേൾപ്പിച്ചു.
എന്നിട്ട് ഒടുക്കം 28 കെട്ടിച്ചടങ്ങിന്റെ അന്ന് മീരയെ അവരുടെ അമ്മായിയമ്മയും അവരുടെ വീട്ടുകാരും ചേർന്ന് ട്രാപ്പിലാക്കിയതും.. ഒടുവിൽ കുഞ്ഞിനെ പോലും കൊന്നുകളയും എന്ന് പറഞ്ഞ് അയാളുടെ അച്ഛൻ ഭീഷണിപ്പെടുത്തിയതും ഒക്കെ മീര അവളോട് വെളിപ്പെടുത്തി.

എല്ലാം കേട്ടുകൊണ്ട് സ്തംഭിച്ചു നിൽക്കുകയാണ് ഭദ്ര.. ഒപ്പം അതേ അവസ്ഥയിൽ തന്നെയായിരുന്നു വെളിയിൽ നിൽക്കുന്ന ഹരിയും രവീദ്രനും.
അയാൾക്ക് ആണെങ്കിൽ ഇതൊന്നും അറിയില്ലായിരുന്നു താനും.

ഇത്രയൊക്കെ പറഞ്ഞ സ്ഥിതിക്ക് എന്റെ അച്ഛൻ ആരാണെന്ന് കൂടി ഒന്ന് പറഞ്ഞു തരു ടീച്ചർ..
ഒടുവിൽ ഭദ്ര മന്ത്രിച്ചു.

അവളും കരയുകയാണ്..മീര ടീച്ചറുടെ ഓരോ അവസ്ഥയും ഓർത്തുകൊണ്ട്. എന്നാലും അച്ഛൻ ആരാണെന്നുള്ളത് ചോദിക്കാതിരിക്കുവാൻ അവൾക്കായില്ല..

മീരയുടെ മറുപടി കാതോർത്തുകൊണ്ട് വെളിയിൽ ശ്വാസമടക്കി പിടിച്ചുകൊണ്ട് രവീന്ദ്രൻ നിന്നു…..കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ  വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button
error: Content is protected !!